സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ചോർത്താതെ എങ്ങനെ സുരക്ഷിതമായി വെക്കാം എന്നതിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവുകൾ
ലോഗിന്‍ സുരക്ഷ ചെയ്യേണ്ട വിധം
-
വ്യത്യസ്‌തവും പ്രയാസകരുവുമായ പാസ്വേഡുകള്‍ വേണം ഉപയോഗിക്കാന്‍
-
പാസ്വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക
-
നിങ്ങളുടെ കസ്റ്റമർ ഐഡി, പാസ്വേഡുകള്‍, പിന്‍ എന്നിവ ഒരിക്കലും ആരുമായും പങ്കുവെയ്ക്കുകയോ എഴുതി വെയ്ക്കുകയോ ചെയ്യരുത്
-
ബാങ്ക് ഒരിക്കലും നിങ്ങളുടെ യൂസര്‍ ഐഡി/പാസ്വേഡുകള്‍/കാര്‍ഡ് നമ്പര്‍/പിന്‍/പാസ്വേഡുകള്‍/സിവിവി/ഒടിപി എന്നിവ ആവശ്യപ്പെടില്ല.
-
ഫോണിലും മറ്റും കസ്റ്റമർ ഐഡിയും പാസ്വേഡുകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്ന 'റിമെംബര്‍' അല്ലെങ്കില്‍ ഓട്ടോ സേവ് ഓപ്ഷൻ പ്രവര്‍ത്തനരഹിതമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്; എസ്ബിഐ വിവിധ ഒഴിവുകൾ പ്രഖ്യാപിച്ചു: ഇപ്പോൾ തന്നെ അപേക്ഷിക്കുക
ഇന്റര്‍നെറ്റ് സുരക്ഷ
-
ബാങ്കിന്റെ വെബ്സൈറ്റ് അഡ്രസ് ബാറില്‍ https എന്നെഴുതിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.
-
വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് പൊതു സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക
-
ലോഗ്ഔട്ട് ചെയ്യുമ്പോള്‍ ബ്രൗസര്‍ ക്ലോസ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക
യുപിഐ സുരക്ഷ
-
മൊബൈല്‍ പിന്‍, യുപിഐ പിന്‍ എന്നിവ വ്യത്യസ്തമായിരിക്കാൻ ശ്രദ്ധിക്കുക.
-
അറിയാത്ത UPI അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുത്.
-
സംശയാസ്പദമായ അഭ്യര്‍ത്ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യുക.
-
പണം കൈമാറ്റം ചെയ്യാന്‍ മാത്രമേ പിന്‍ ആവശ്യമുള്ളൂ, സ്വീകരിക്കാന്‍ ആവശ്യമില്ല.
-
നിങ്ങള്‍ അറിയാതെ എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ടിലെ UPI സേവനം അപ്പോള്‍തന്നെ പ്രവര്‍ത്തനരഹിതമാക്കുക
-
ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ
-
എടിഎം മെഷീനുകളിലൂടെയോ പിഒഎസ് ഉപകരണങ്ങളിലൂടെയോ കാർഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക.
-
പിന്‍ നല്‍കുമ്പോള്‍ കീപാഡ് മറച്ച് പിടിക്കുക
-
ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക
-
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൈകാര്യം ചെയ്യുക
-
ആഭ്യന്തര, അന്തര്‍ദേശീയ ഇടപാടുകള്‍ക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പിഒഎസിലും എടിഎമ്മിലും കാര്‍ഡ് ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കുക
മൊബൈല്‍ ബാങ്കിംഗ് സുരക്ഷ
-
ഫോണുകളിലും ലാപ്‌ടോപ്പുകളിലും ടാബ്ലെറ്റുകളിലും സുരക്ഷിതമായ പാസ്വേഡുകള്‍ ഉപയോഗിക്കുക
-
മൊബൈല്‍ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്
-
അപരിചിതര്‍ നിര്‍ദേശിക്കുന്ന നിങ്ങൾക്കറിയാത്ത ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്യരുത്
-
ആപ്പുകൾ ഔദ്യോഗിക സ്‌റ്റോറുകള്‍ വഴി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവൂ
-
മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ പതിവായി നിരീക്ഷിക്കുകയും ഉപയോഗിക്കാത്ത ആപ്പുകളുടെ ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുക.
-
പൊതു വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഫോണില്‍ ബന്ധിപ്പിക്കാതിരിക്കുക.
-
സോഷ്യല്‍ മീഡിയ സുരക്ഷ
-
ആശയവിനിമയം നടത്തുന്ന വ്യക്തിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക
-
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്
-
പൊതു സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യരുത്.
Share your comments