<
  1. News

ഇരു ചക്ര വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ നാട്ടിലെ റോഡുകളിലൂടെയും ട്രാഫിക്കിലൂടെയും സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും ഒരു ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി കൂടെ കൈയ്യില്‍ കരുതുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരു ഇരു ചക്ര വാഹന ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

Meera Sandeep
Things to look out for when taking out insurance for a two-wheeler
Things to look out for when taking out insurance for a two-wheeler

നമ്മുടെ നാട്ടിലെ റോഡുകളിലൂടെയും ട്രാഫിക്കിലൂടെയും സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും ഒരു ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി കൂടെ കൈയ്യില്‍ കരുതുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരു ഇരു ചക്ര വാഹന ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

തേഡ് പാര്‍ടി ലയബിലിറ്റി ഇന്‍ഷുറന്‍സ് വേണോ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് വേണോ എന്നതാണ് അതിലാദ്യത്തേത്. തേഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രകാരം മറ്റേതെങ്കിലും വാഹവനോ വ്യക്തിയോ കാരണം നിങ്ങളുടെ വാഹനത്തിന് നാശ നഷ്ടങ്ങളുണ്ടായാല്‍ അതിന് കവറേജ് ലഭിക്കും. എന്നാല്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് കുറച്ചുകൂടി വിപുലമായ കവറേജ് നല്‍കുന്നു. ഒപ്പം അധിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. തേഡ് പാര്‍ടി ലയബിലിറ്റി ഇന്‍ഷുറന്‍സ്, സ്വന്തമായി സംഭവിക്കുന്ന അപകടങ്ങള്‍, മോഷണം, അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി പ്രധാന നഷ്ട സാധ്യതകള്‍ക്കെല്ലാം ഇതുവഴി കവറേജ് ലഭിക്കും.

എന്നാല്‍ ബേസിക് കോംപ്രിഹെന്‍സീവ് പോളിസി മേല്‍പ്പറഞ്ഞ എല്ലാ നഷ്ട സാധ്യതകള്‍ക്കും കവറേജ് നല്‍കണമെന്നില്ല. അതിനായി അനുബന്ധ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. അതേ സമയം അനുബന്ധ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനനുസരിച്ച് നിങ്ങളുടെ പ്രീമിയം തുകയിലും വര്‍ധനവുണ്ടാകും.

നിങ്ങളുടെ ഇരു ചക്ര വാഹനത്തിന്റെ നിലവിലുള്ള വിപണി മൂല്യത്തെയാണ് ഇന്‍ഷുവേര്‍ഡ് ഡിക്ലയേഡ് വാല്യൂ അഥവാ ഐഡിവി എന്ന് പറയുന്നത്. ആ തുകയായിരിക്കും നിങ്ങളുടെ ഇരു ചക്ര വാഹനത്തിന്റെ ആകെ നഷ്ട തുകയായി നിങ്ങള്‍ക്ക് ലഭിക്കുന്നത്.

നിങ്ങളുടെ ആവശ്യത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ വേണം ഇന്‍ഷുറന്‍സ് വാങ്ങിക്കുന്നതിനായി തിരഞ്ഞെടുക്കാന്‍. 

ഇതിനായി ഇന്‍ഷുറന്‍സ് വാങ്ങിക്കുന്നതിന് മുമ്പായി കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം, ഉപഭോക്താക്കളുടെ നിരൂപണങ്ങളും പരിശോധിക്കാം. ഒപ്പം കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു നോക്കാം. ഇതിലൂടെ കമ്പനിയുടെ പ്രവര്‍ത്തന രീതിയും വിശ്വസ്തയും നമുക്ക് വിലയിരുത്താന്‍ സാധിക്കും.

സാധാരണഗതിയില്‍ ഒരു വര്‍ഷത്തേക്കാണ് ഇരു ചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി. ഇത് നിശ്ചിത സമയത്ത് പുതുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം കൃത്യമായ ഇന്‍ഷുറന്‍സ് പോളിസിയില്ലാതെ വാഹനം ഓടിക്കുന്നതും ഒഴിവാക്കുക.

English Summary: Things to look out for when taking out insurance for a two-wheeler

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds