
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ജൂലൈ 31. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28.പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തതിന്റെ കൗണ്ടെർഫോയിൽ കൂടെ ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ :- [email protected], [email protected]
വിശദവിവരങ്ങൾക്ക്:-
ഫോൺ:- 9746224780, 8921888394
ഇ-മെയിൽ:[email protected], [email protected] ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി അവസരമൊരുക്കുന്നു
Share your comments