ഗ്യാസ് സിലിണ്ടറുകളുടെ (LPG Gas Cylinder) വില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും LPG Subsidy ലഭിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്.
സബ്സിഡിയുടെ പണം നേരെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് അയക്കും. സബ്സിഡി ലഭിക്കുന്നതിന് മുമ്പ് നിങ്ങൾ പരിശോധിക്കേണ്ട കാര്യം നിങ്ങൾക്ക് സബ്സിഡിക്ക് അർഹതയുണ്ടോ ഇല്ലയോ എന്നതാണ്. ഇതിനുശേഷം ഇനി നിങ്ങൾക്ക് സബ്സിഡി ലഭിക്കാൻ അർഹതയുണ്ട് എന്നിട്ടും നിങ്ങൾക്ക് സബ്സിഡി ലഭിച്ചിട്ടില്ലയെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ആധാർ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യണം. ലിങ്കുചെയ്തതിനുശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വരാൻ തുടങ്ങും.
സബ്സിഡി ലഭിക്കാത്തതിന്റെ കാരണം
സബ്‌സിഡി (LPG Subsidy) ലഭിക്കാത്തതിന്റെ പ്രധാന കാരണം ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തത് കൊണ്ടാണ്. ഇതിനായി നിങ്ങളുടെ അടുത്തുള്ള വിതരണക്കാരനുമായി ബന്ധപ്പെടുകയും നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുക. അതുപോലെ ടോൾ ഫ്രീ നമ്പറായ 18002333555 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.
നിങ്ങൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് വീട്ടിൽ ഇരുന്ന് പരിശോധിക്കാം. ആദ്യം നിങ്ങൾ ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് https://cx.indianoil.in/ സന്ദർശിക്കുക. ഇതിന് ശേഷം നിങ്ങൾ സബ്സിഡി സ്റ്റാറ്റസിൽ ക്ലിക്കുചെയ്ത് മുന്നോട്ട് പോകുക. അതിനുശേഷം നിങ്ങൾ Subsidy Related (PAHAL) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യണം, തുടർന്ന് Subsidy Not Received ക്ലിക്കുചെയ്യണം. ശേഷം നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും LPG ID യും നൽകണം. ശേഷം ഒന്നുകൂടി പരിശോധിച്ച ശേഷം submit ചെയ്യുക. ഇതിനുശേഷം, നിങ്ങൾക്ക് പൂർണ്ണ വിവരങ്ങൾ ലഭിക്കും.
ആർക്കാണ് സബ്സിഡി ലഭിക്കുന്നത്
സംസ്ഥാനങ്ങളിൽ LPG സബ്സിഡി വ്യത്യസ്തമാണ്. വാർഷിക വരുമാനം 10 ലക്ഷമോ അതിൽ കൂടുതലോ ഉള്ളവർക്ക് സബ്സിഡി ലഭിക്കില്ല. 10 ലക്ഷം രൂപയുടെ ഈ വാർഷിക വരുമാനം ഭാര്യാഭർത്താക്കന്മാരുടെ വരുമാനവുമായി കൂടിച്ചേർന്നതാണ്.
സിലിണ്ടറിന് ഇതുവരെ 225 രൂപ വിലകൂടിയിട്ടുണ്ട്
ഡിസംബർ മുതൽ ഇതുവരെ ഗ്യാസ് സിലിണ്ടറുകളുടെ വില 225 രൂപ വർദ്ധിച്ചിട്ടുണ്ട്. ഡിസംബറിൽ സിലിണ്ടറിന്റെ വില 594 രൂപയായിരുന്നു അത് 819 രൂപയായി ഉയർന്നു. ആദ്യമായി 50 രൂപയുടെ വർധനയുണ്ടായി.
അതിനുശേഷം ഫെബ്രുവരിയിലും മാർച്ചിലും ഗ്യാസിന്റെ വില വർദ്ധിക്കുകയായിരുന്നു.
Share your comments