<
  1. News

വിദ്യാഭ്യാസ വായ്‌പ എടുത്തവർക്ക് തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഉപരിപഠനം പൂർത്തിയാക്കാൻ പണമില്ലാതെ പ്രതിസന്ധിയിലായവർക്ക് ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും നിലവിൽ വിദ്യാഭ്യാസ വായ്‌പ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം ചെലവേറിയതായിത്തീർന്നതിനാലാണ് സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ആളുകൾ വിദ്യാഭ്യാസ വായ്‌പകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്.

Meera Sandeep
Education Loan
Education Loan

ഉപരിപഠനം പൂർത്തിയാക്കാൻ പണമില്ലാതെ പ്രതിസന്ധിയിലായവർക്ക് ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും നിലവിൽ വിദ്യാഭ്യാസ വായ്‌പ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഉന്നത വിദ്യാഭ്യാസം ചെലവേറിയതായിത്തീർന്നതിനാലാണ് സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ആളുകൾ വിദ്യാഭ്യാസ വായ്‌പകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. ഇന്ത്യയിലും വിദേശത്തുമായി ഉന്നത പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കുന്നവരാണ്. 

വിദ്യാഭ്യാസ ചിലവിന് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് സേവനമായാണ് ബാങ്കുകൾ പലപ്പോഴും വിദ്യാഭ്യാസ വായ്‌പകളെ കാണാറുള്ളത്. അതിനാൽ തന്നെ വ്യക്തിഗത വായ്‌പയ്‌ക്ക് സമാനമായ നിരക്കിലാണ് വിദ്യാഭ്യാസ വായ്‌പകൾക്കും പലിശ ഈടാക്കാറുള്ളത്.

വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് ചിലവ് കുറയ്ക്കുന്നതിനുള്ള ചില വഴികൾ;

കൊളാറ്ററൽ സെക്യൂരിറ്റി വായ്‌പ: മിക്ക ബാങ്കുകളും collateral security ഇല്ലാതെ വിദ്യാഭ്യാസ വായ്പ എടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ട്. എന്നാൽ collateral security ഉപയോഗിച്ച് ഒരു സുരക്ഷിത വായ്പ തിരഞ്ഞെടുക്കുന്നത് വായ്‌പ ചിലവ് കുറയ്‌ക്കാൻ സഹായിക്കും. അതായത് നിങ്ങൾക്ക് ഒരു residential property യോ, fixed deposits കളോ (FD) ഷെയറുകളിലെ നിക്ഷേപമോ ഉണ്ടെങ്കിൽ, ഇത് ജാമ്യ സുരക്ഷയായി നൽകി വായ്‌പയെടുക്കുന്നതാണ് നല്ലത്. ഇത് ബാങ്കിൽ നിന്നും വായ്‌പ ലഭിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. മാത്രമല്ല, സുരക്ഷിത വായ്‌പകൾക്ക് മുൻ‌ഗണനാ പലിശ നിരക്ക് ലഭിക്കുകയും ചെയ്യും.

മൊറട്ടോറിയം കാലയളവിൽ തന്നെ പൂർണ്ണ EMI payment തിരിച്ചടക്കാൻ ആരംഭിക്കുക: കോഴ്‌സ് പൂർത്തിയാക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് ആരംഭിക്കൂ. കാരണം വിദ്യഭ്യാസ വായ്‌പകൾക്ക് മൊറട്ടോറിയം കാലയളവ് ഉണ്ട്, സാധാരണയായി 6 മാസം മുതൽ ഒരു വർഷം വരെ. എന്നാൽ ഈ മൊറട്ടോറിയം കാലയളവ് ഉപയോഗിക്കാതെ എത്രയും വേഗം വായ്‌പ ഇഎംഐ (പ്രിൻസിപ്പൽ + പലിശ) തിരിച്ചടയ്‌ക്കാൻ ആരംഭിക്കുകയാണെങ്കിൽ നിങ്ങളുടെ വായ്‌പ ചിലവ് കുറയ്‌ക്കാൻ സാധിക്കും.

കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക: സാധാരണയായി വിദ്യാഭ്യാസ വായ്‌പകൾക്ക് 8 വർഷം മുതൽ 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണ്. പ്രതിമാസ ഇ‌എം‌ഐകൾ‌ കുറയ്‌ക്കാൻ ദൈർ‌ഘ്യമേറിയ കാലയളവുകൾ‌ സഹായിക്കുമെങ്കിലും, നിങ്ങൾ‌ ലോണിന് നൽ‌കുന്ന മൊത്തം പലിശയെ ഇത് ഗണ്യമായി വർദ്ധിപ്പിക്കും. അതിനാൽ, വായ്‌പ തിരിച്ചടവ് ചിലവ് കുറയ്‌ക്കുന്നതിനായി കഴിയുന്നത്ര കുറഞ്ഞ കാലയളവ് സ്വീകരിക്കാൻ ശ്രമിക്കുക

നികുതി ആനുകൂല്യം: നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്‌പ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (ഇ) പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. വായ്‌പയ്‌ക്ക് നൽകിയ പലിശയിൽ കിഴിവ് ക്ലെയിം ചെയ്യാം. ഓർക്കുക വിദ്യാഭ്യാസ വായ്‌പയുടെ നികുതി ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവല്ലെങ്കിൽ പോലും വായ്‌പയെടുത്ത വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.

ഓർക്കുക വിദ്യാഭ്യാസ വായ്‌പയുടെ നികുതി ആനുകൂല്യം യഥാർത്ഥ ഗുണഭോക്താവല്ലെങ്കിൽ പോലും വായ്‌പയെടുത്ത വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.

English Summary: Those who have taken an education loan need to pay attention to these things to reduce the repayment cost

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds