<
  1. News

സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഓപ്ഷനൊന്നു പരീക്ഷിച്ചു നോക്കൂ

അധിക പണം കയ്യിൽ വന്നു ചേരാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. സംരംഭങ്ങൾ ചെയ്‌ത്‌ പണം സമ്പാദിക്കുന്നത് നല്ലൊരു ആശയമാണ്. സംരംഭങ്ങൾ ചെയത് വിജയിച്ചവർ ഏറെയുണ്ട്. ന്യൂജെന്‍ തട്ടുകടകള്‍ നടത്തുന്നത് സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്. വഴിയോര കച്ചവടത്തിന് പേരുകേട്ടതാണ് തട്ടുകടകള്‍. തട്ടുകടകള്‍ വികസിച്ച് ഇന്ന് ഫുഡ് ഓണ്‍ ട്രക്ക് എന്ന പേരില്‍ ഇന്ന് കൂടുതല്‍ സാധ്യതകളുള്ള ന്യൂജെന്‍ തട്ടുകളാണ് സജീവമാകുന്നത്.

Meera Sandeep
Food on truck business
Food on truck business

അധിക പണം കയ്യിൽ വന്നു ചേരാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല.  സംരംഭങ്ങൾ ചെയ്‌ത്‌ പണം സമ്പാദിക്കുന്നത് നല്ലൊരു ആശയമാണ്.   സംരംഭങ്ങൾ ചെയത് വിജയിച്ചവർ ഏറെയുണ്ട്.  ന്യൂജെന്‍ തട്ടുകടകള്‍ നടത്തുന്നത് സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്.  വഴിയോര കച്ചവടത്തിന് പേരുകേട്ടതാണ് തട്ടുകടകള്‍. തട്ടുകടകള്‍ വികസിച്ച് ഇന്ന് ഫുഡ് ഓണ്‍ ട്രക്ക് എന്ന പേരില്‍ കൂടുതല്‍ സാധ്യതകളുള്ള ന്യൂജെന്‍ തട്ടുകളാണ് സജീവമാകുന്നത്. ഒരു നിക്ഷേപം വഴി ഒന്നിലധികം ഇടങ്ങളിലെ ബിസിനസ് ലഭിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത. അതിനാല്‍ തന്നെ ഈ മേഖലയിലേക്ക് ഇറങ്ങുന്നവരുടെ പുതിയ ചോയിസായി ഫുഡ് ഓണ്‍ ട്രക്ക് മാറിയിട്ടുണ്ട്. എങ്ങനെ ഒരു ഫുഡ് ഓണ്‍ ട്രക്ക് സംരംഭം ആരംഭിക്കാമെന്നും ബിസിനസ് സാധ്യതകളും മനസിലാക്കാം.  

ബന്ധപ്പെട്ട വാർത്തകൾ: വെറും 50000 രൂപ ഇറക്കിയാൽ, ഒരു വർഷത്തിനുള്ളിൽ ലക്ഷാധിപതിയാകാം

- ഉദ്യേശിക്കുന്ന ബിസിനസിനായി സൗകര്യങ്ങളുള്ള ഒരു വാഹനം കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഭക്ഷണം പാകം ചെയ്യാനും സാധനങ്ങള്‍ സൂക്ഷിക്കാനമുള്ള സൗകര്യമാണ് വാഹനത്തിലുണ്ടാകേണ്ടത്. 18 അടി നീളമുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കാം. 7-8 ലക്ഷം രൂപ ചെലവില്‍ ടാറ്റ, മഹീന്ദ്ര, അശോക് ലൈലാന്‍ഡ് എന്നി കമ്പനികളുടെ വാഹനങ്ങള്‍ ലഭിക്കും. പണം ലാഭിക്കുന്നതിന് സെക്കന്റ് ഹാന്‍ഡ് വിപണിയെയും ആശ്രയിക്കാം.  ഇത്തരത്തില്‍ വാഹനമെടുക്കുമ്പോള്‍ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്‌സ് എന്നിവ ശ്രദ്ധിക്കണം. വാഹനം ലഭ്യമാകുന്നതിന് അനുസരിച്ച് അടുക്കള ക്രമീകരിക്കണം. ഇത്തരത്തില്‍ 5 ലക്ഷം രൂപയുടെ നിക്ഷേപം വാഹനത്തിനായി വേണ്ടി വരും.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം

- സംരംഭത്തിനായി സമാന രീതിയില്‍ ഭക്ഷണം വിളമ്പുന്ന തട്ടുകടകളോ ഹോട്ടലുകളോ ഇല്ലാത്ത റോഡരികുകള്‍ വേണം തിരഞ്ഞെടുക്കാൻ. നല്ല തിരക്കുള്ള കൂടുതല്‍ പേര്‍ കാല്‍നട യാത്രക്കാരുള്ള സ്ഥലങ്ങളാണ് കൂടുതല്‍ അനുയോജ്യം. തിരക്കുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതുമായ സ്ഥലം തിരഞ്ഞെടുക്കണം. ചില നഗരങ്ങളില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം മാത്രമെ ആരംഭിക്കുകയുള്ളൂ. ഇതിനാല്‍ ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ തിരഞ്ഞെടുക്കാം.

- വാഹനത്തില്‍ അടുക്കള സജ്ജീകരണത്തിനായി 3 ലക്ഷത്തോളം ചെലവു വരാം. തിരഞ്ഞെടുക്കുന്ന രീതിക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരും. ആവശ്യമായവയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് കൂടുതല്‍.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്ക് എളുപ്പം ചെയ്യാൻ സാധിക്കുന്ന മൂന്ന് ലാഭമേറെയുണ്ടാക്കുന്ന ബിസിനസ്സുകൾ

- ഫുഡ് ബിസിനസില്‍ പ്രധാനമാണ് ലൈസന്‍സ്. പ്രത്യേകിച്ച് വഴിയോര ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ലൈസന്‍സ് കൃത്യമാക്കി വെയ്ക്കണം. പരിശോധനകളിലെ വീഴ്ചയ്ക്ക് വലിയ പിഴ ഈടാക്കുന്നുണ്ട്.  ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസന്‍സ്, ആര്‍ടിഒയില്‍ നിന്നുള്ള എന്‍ഒസി, തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി. എഫ്എസ്എസ്എഐയുടെ മൊബൈല്‍ വെന്‍ഡര്‍ ലൈസന്‍സ്, കിച്ചണ്‍ ലൈസന്‍സ് എന്നിവ ആവശ്യമാണ്. 

- രണ്ട് പാചകക്കാരും ഒരു സാഹായിയും ആവശ്യമായി വരാം. തൊഴിലാളികളുടെ പരിചയ സമ്പത്ത് അനുസരിച്ചാണ് ഇവരുടെ ശമ്പളം വരുന്നത്. ഡെലിവറി രീതിയില്‍ മാത്രം നടത്തുകയാണെങ്കില്‍ ഡെലിവറി ബോയിസിനെ ചുമതലപ്പെടുത്തുകയോ സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഏജന്‍സികളുമായി ധാരണയിലെത്തുകയോ ചെയ്യാം.

- മറ്റു ഫുഡ് ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമായി ട്രക്ക് ഫുഡ് ബിസിനസിന് അതിന്റെതായ ഗുണ ദോഷങ്ങളുണ്ട്. വാടക, ഇല്ക്ട്രിസിറ്റി ചാര്‍ജ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവ ഗുണങ്ങളായി കാണാം. അതേസമയം ഇത്തരം ബിസിനസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രത്യേക ചട്ടകൂടുകളില്ലായെന്നത് പോരായ്മയാണ്.

ഇതേസമയം വരുമാനം നോക്കുകയാണെങ്കില്‍ സ്ഥിരമായി ബിസിനസ് നടത്തുന്നവര്‍ക്ക് ദിവസത്തില്‍ 8,000-9,000 രൂപയുടെ കച്ചവടം നടത്താനാകും. ഇതോടൊപ്പം കാറ്ററിംഗ് വഴിയും വരുമാനം ഉണ്ടാക്കാം. രാത്രി മാത്രം പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ പകല്‍ സമയങ്ങളിലെ കാറ്ററിംഗ് പരിപാടികള്‍ വരുമാനത്തിന് ഉപയോഗിക്കാം. 30,000 രൂപ വരെ ഒരു കാറ്ററിംഗ് വഴി ഉണ്ടാക്കാം.

English Summary: Those who want to start a business should try this option

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds