1. News

മാനസരോവറിൽ പത്ത് മണിച്ചെടികളുടെ സർഗവസന്തം

ഇരിങ്ങാലക്കുട എകെപി ജങ്ക്ഷന് സമീപമുള്ള മാനസരോവറിൽ പത്ത് മണിച്ചെടികളുടെ പൂക്കാലമാണ്. പത്തു മണി പൂക്കളുടെ വലിയ കളക്ഷനാണ് വീട്ടമ്മയായ സിംപിള് വീടിനു മുന്നിൽ ഒരുക്കിയിരിക്കുന്നത്. A large collection of ten flowers in simple house കൊവിഡ് ലോക്ഡൗൺ കാലത്തായിരുന്നു സിംപിൾ ഇൗ ചെടികൾ വളർത്താൻ തുടങ്ങിയത്.

Abdul
Ten o'clock plants in Manasarovar
Ten o'clock plants in Manasarovar

ഇരിങ്ങാലക്കുട എകെപി ജങ്ക്ഷന് സമീപമുള്ള മാനസരോവറിൽ പത്ത് മണിച്ചെടികളുടെ പൂക്കാലമാണ്. പത്തു മണി പൂക്കളുടെ വലിയ കളക്ഷനാണ് വീട്ടമ്മയായ സിംപിള്‍ വീടിനു മുന്നിൽ ഒരുക്കിയിരിക്കുന്നത്. A large collection of ten flowers in simple house
കൊവിഡ് ലോക്ഡൗൺ കാലത്തായിരുന്നു സിംപിൾ ഇൗ ചെടികൾ വളർത്താൻ തുടങ്ങിയത്. ഇപ്പോൾ രാവിലെ ഒൻപതു മണി കഴിഞ്ഞാൽ സിംപിളിന്‍റെ വീടിനു മുന്നിലുള്ള 18 സെന്‍റ് സ്ഥലത്ത് പൂക്കള്‍ വിരിയാൻ തുടങ്ങും. പത്തുമണിക്ക് പൂവെല്ലാം വിരിഞ്ഞാലുടൻ പൂക്കളിലെ തേന്‍ കുടിക്കാന്‍ കൂട്ടത്തോടെ തേനീച്ചകളും എത്തുകയായി. പറമ്പ് നിറയെ പല നിറങ്ങളിൽ ഒന്‍പതര മണിയോടെ പൂക്കള്‍ വിരിയും. തായ്‌ലാൻഡ് വെറൈറ്റി എന്ന ഇനത്തില്‍പ്പെട്ട, ദിവസം മുഴുവന്‍ പൂവിരിഞ്ഞ് നില്‍ക്കുന്ന സിന്‍ഡ്രല്ല ഉള്‍പ്പെടെ നൂറോളം പത്തു മണി പൂക്കളാണ് സിംപിളിന്‍റെ കളക്ഷനിലുള്ളത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നവരിൽ നിന്ന് പരസ്പരം കൈമാറിയും പണം നല്‍കി വാങ്ങിയതുമായ ചെടികൾ. ഭര്‍ത്താവ് ഉല്ലാസും മക്കളായ ശിവമാധവും ശിവാംശിയും എല്ലാവിധ സഹായവുമായി കൂടെയുണ്ട്. നല്ലൊരു ചിത്രകാരി കൂടിയാണ് സിംപിള്‍. 150 ഓളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തിയിരുന്നു.

Ten o'clock flowers
Ten o'clock flowers

പത്ത് മണിച്ചെടിയുടെ നടലും പരിചരണവും

ധാരാളം പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് പത്തുമണി. ചൂടുകാലത്താണ് പൂക്കൾ കൂടുതലും വിരിയുന്നത്. വിത്തുകള്‍ നട്ടും തണ്ടുകള്‍ കുഴിച്ചിട്ടും പത്തുമണിച്ചെടി വളര്‍ത്താം.
തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചിരട്ടക്കരി കൂടി ചേര്‍ക്കുക. നടുന്ന ചട്ടികളില്‍ അമിതമായ വെള്ളം താഴേക്ക് പോകാന്‍ ദ്വാരങ്ങള്‍ ഇടണം. ഇല്ലെങ്കില്‍ ചെടി ചീഞ്ഞു പോകും. പത്തുമണിച്ചെടിയുടെ വിത്തുകള്‍ വാങ്ങാന്‍ കിട്ടും. ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. വിത്തുകള്‍ ഫംഗസൈഡില്‍ ചേര്‍ത്ത ശേഷം മാത്രം മണ്ണില്‍ കുഴിച്ചിടുക. ചെറിയ ലെയറായി അതേ പോട്ടിങ്ങ് മിശ്രിതം തന്നെ മുകളില്‍ ഇടണം.  ചെടി നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം. പഴത്തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ഉപയോഗിച്ചാല്‍ പൂക്കള്‍ക്ക് നല്ല വലുപ്പമുണ്ടാകും മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. രാവിലത്തെ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം.

Ten o'clock flower
Ten o'clock flower

മഴക്കാലത്തെ പരിചരണം


മഴക്കാലം പത്ത് മണിച്ചെടിക്കു നല്ലകാലമല്ല വെള്ളം കൂടി ചീഞ്ഞു പോകല്‍ ഒക്കെ സാധാരണയാണ് മഴക്കാലത്ത് പത്തുമണി അതിന്‍റെ പൂവിടല്‍ കുറയ്ക്കും മഴക്കാലത്ത് നല്ല വെള്ളം ഒക്കെ ലഭിക്കുമ്പോള്‍ ചെടി നന്നായി വളരും ഈ സമയത്ത് ചെടിയെ പൂവിടാന്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല ഈ സമയങ്ങളില്‍ സൂര്യപ്രകാശം കുറവും ആയിരിക്കും അത് കൊണ്ട് തന്നെ നമുക്ക് ചെടിയെ വളരാന്‍ വിടാംപൂവിടാന്‍ ആവശ്യമായ വളങ്ങള്‍ നല്‍കുവാന്‍ പാടില്ല ചെടി വളരുവാന്‍ ആവശ്യമായ നൈട്രജന്‍ വളങ്ങള്‍ നല്‍കാം പത്ത് മണി ചെടികള്‍ക്ക് നേര്‍ത്ത തണ്ടുകള്‍ ആയതു കൊണ്ട് തന്നെ ചീഞ്ഞു കിടക്കുന്ന വളങ്ങള്‍ ഒരിക്കലും നല്‍കരുത് ഇങ്ങനെ ചെയ്‌താല്‍ ഈ ചീയല്‍ ചെടികളിലേക്ക് പകരാനും സാധ്യത ഉണ്ട് മഴക്കാലങ്ങളില്‍ ഇതുപോലെ ഉള്ള വളങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക മഴക്കാലത്ത് നൈട്രജന്‍ കൂടുതല്‍ ഉള്ള വളങ്ങള്‍ സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കില്‍ മണ്ണില്‍ ഒഴിച്ചു കൊടുക്കുക വളം ചെയ്യുമ്പോള്‍ മഴ കുറവുള്ള സമയങ്ങളില്‍ ചെയ്യുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുല്ല കൃഷി ചെയ്‌ത്‌ പണം സമ്പാദിക്കാം

English Summary: Creative spring of ten o'clock plants in Manasarovar

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds