കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷം സുരക്ഷിതം പദ്ധതി -ഭാരതീയ പ്രകൃതികൃഷി പദ്ധതി(കേരള അഗ്രോ ഇക്കോളജി ബേസ്ഡ് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ). ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 84 ഹെക്ടർ സ്ഥലത്ത് പൂർണമായും പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കും. ബ്ലോക്ക് തലത്തിൽ ഒരു ക്ലസ്റ്ററിന് ചുരുങ്ങിയത് 500 ഹെക്ടർ വീതം ആകെ 168 ക്ലസ്റ്ററുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ക്ലസ്റ്ററിന് ഏകദേശം 26.6 52 ലക്ഷം രൂപ വരെ ധനസഹായം നൽകും.
കർഷകരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ
-
കർഷകർക്ക് കുറഞ്ഞത് അഞ്ച് സെൻറ് കൃഷിയിടം ഉണ്ടായിരിക്കണം
-
വീട്ടുവളപ്പിലെ കൃഷി, തരിശുനില കൃഷി, മഴയെ ആശ്രയിച്ചുള്ള കൃഷി തുടങ്ങി കൃഷിരീതികൾ അവലംബിക്കുന്ന വർക്കും അപേക്ഷിക്കാം.
-
പദ്ധതിയിൽ അംഗമാകുവാൻ കൃഷിഭവൻ മുഖേനയും AIMS പോർട്ടൽ വഴിയും അപേക്ഷിക്കാം
-
സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകും
പദ്ധതി ലക്ഷ്യങ്ങൾ
-
ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്ന എല്ലാ ഗ്രൂപ്പുകൾക്കും പി. ജി. എസ് സർട്ടിഫിക്കേഷൻ ഉറപ്പാക്കുക.
-
ജൈവ ഗ്രാമങ്ങൾ രൂപീകരിക്കുക.
-
മണ്ണിൻറെ ഘടന മാറ്റിയെടുക്കുക.
-
സുരക്ഷിതമായ ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക.
-
കുറഞ്ഞ ചിലവിൽ പരിസ്ഥിതിസൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുക, അതുവഴി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക.
-
പരമ്പരാഗത കൃഷി അറിവുകൾ പ്രയോജനപ്പെടുത്തുക.
-
പി ജി എസ് സർട്ടിഫിക്കേഷൻ
Share your comments