
തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും. കരട് നിയമം
തയ്യാറായിക്കഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും
ക്ഷേമനിധിയിൽ ചേരാം.
അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽ നിന്ന് പുറത്തുപോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭ്യമാക്കും.
മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും. ഇനിമേൽ ഫെസ്റ്റിവെൽ അലവൻസും ക്ഷേമനിധി വഴിയാകും.
75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസിന് അർഹതയുണ്ടാകും.
Share your comments