<
  1. News

മത്സ്യകൃഷിക്ക് മൂന്ന് പദ്ധതികളുമായി സർക്കാർ

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മൂന്ന് പദ്ധതികളാണ് അടുത്തമാസംമുതൽ നടപ്പാക്കുന്നത്. നൈൽ തിലോപ്പിക്കൃഷി നടത്തുന്ന ബയോ ഫ്ളോക്ക്, അരയേക്കർ വിസ്തീർണമുള്ള കുളങ്ങളിൽ കരിമീൻ കൃഷി, വീട്ടുവളപ്പിലെ ചെറിയ കുളത്തിൽ അസം വാളക്കൃഷി Assam vala farming എന്നിങ്ങനെയാണ് പദ്ധതി. ആകെ ചെലവിന്റെ 40 ശതമാനം തദ്ദേശവകുപ്പും ഫിഷറീസ് വകുപ്പും fisheries department ചേർന്ന് സബ്സിഡിയായി നൽകും.

Arun T

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മൂന്ന് പദ്ധതികളാണ് അടുത്തമാസംമുതൽ നടപ്പാക്കുന്നത്. നൈൽ തിലോപ്പിക്കൃഷി നടത്തുന്ന ബയോ ഫ്ളോക്ക്, അരയേക്കർ വിസ്തീർണമുള്ള കുളങ്ങളിൽ കരിമീൻ കൃഷി, വീട്ടുവളപ്പിലെ ചെറിയ കുളത്തിൽ അസം വാളക്കൃഷി Assam vala farming എന്നിങ്ങനെയാണ് പദ്ധതി. ആകെ ചെലവിന്റെ 40 ശതമാനം തദ്ദേശവകുപ്പും ഫിഷറീസ് വകുപ്പും fisheries department ചേർന്ന് സബ്‌സിഡിയായി നൽകും.

പദ്ധതി: 1 scheme 1

5.6 മീറ്റർ വ്യാസവും 1.2 മീറ്റർ ഉയരവുമുള്ള ബയോഫ്ളോക്ക്  biofloc നിർമിച്ച് ഇൻവെർട്ടറടക്കം ഘടിപ്പിച്ച് കൃഷി നടത്തുന്നതിന് 1,38,000 രൂപയാണ് ചെലവ്. നിർവഹണ ഏജൻസി ഫിഷറീസ് വകുപ്പ്. ഗുണഭോക്താക്കളെ beneficiaries ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുക്കും. തദ്ദേശസ്ഥാപനം 36,800 രൂപയും ഫിഷറീസ് വകുപ്പ് fisheries department 18,400 രൂപയും സബ്‌സിഡിയായി നൽകും. അഞ്ചാംമാസംമുതൽ വിളവെടുക്കാം. രണ്ടുതവണത്തെ വിളവെടുപ്പിൽ ഒരുടൺ മീൻ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു 1,08,000 രൂപയുടെ ആദായം കിട്ടുമെന്നാണ് ഫിഷറീസ് വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.

പദ്ധതി: 2 scheme 2

കുളങ്ങളിലെ കരിമീൻ കൃഷിക്ക്  karimeen farming ഒന്നരലക്ഷം രൂപയാണ് ചെലവ്. പത്താം മാസം വിളവെടുപ്പ് തുടങ്ങി 15-ാം മാസം പൂർത്തിയാക്കാം. 40,000 രൂപ തദ്ദേശ സ്ഥാപനവും 20,000 രൂപ ഫിഷറീസ് വകുപ്പും സബ്‌സിഡിയായി നൽകും. 3,15,000 രൂപയുടെ ആദായം ഉണ്ടാകുമെന്നാണ് ഫിഷറീസ് വകുപ്പ് കരുതുന്നത്.

പദ്ധതി: 3 scheme 3

വീട്ടുവളപ്പിലെ രണ്ടുസെന്റുള്ള കുളത്തിൽ അസം വാളക്കൃഷിക്ക് Assam vala farming വ്യക്തികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് സബ്‌സിഡി നൽകും. 1,23,000 രൂപയാണ് ചെലവ്. 32,800 രൂപ തദ്ദേശ സ്ഥാപനവും 16,400 രൂപ ഫിഷറീസ് വകുപ്പും സബ്‌സിഡി നൽകും. അപേക്ഷ സ്വീകരിച്ച് സ്ഥലസൗകര്യം പരിശോധിച്ച് സാധ്യതകൾ വിലയിരുത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വാഴ കൃഷി ചെയ്യും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

English Summary: Three schemes for fish farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds