<
  1. News

മത്സ്യവിപണനത്തിന് മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം; അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം മത്സ്യ വിപണനത്തിനുള്ള ഐസ് ബോക്‌സുള്ള മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുച്ചക്രവാഹനത്തിനായി ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി/അനുബന്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വനിത അപേക്ഷകർക്ക് മുൻഗണന. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്.

Meera Sandeep
മത്സ്യവിപണനത്തിന് മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം; അപേക്ഷിക്കാം
മത്സ്യവിപണനത്തിന് മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം; അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം മത്സ്യ വിപണനത്തിനുള്ള ഐസ് ബോക്‌സുള്ള മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുച്ചക്രവാഹനത്തിനായി ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി/അനുബന്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വനിത അപേക്ഷകർക്ക് മുൻഗണന. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്.

മത്സ്യവിപണനത്തിന് ദിവസേന മൂന്നു ടൺ മത്സ്യം കൈകാര്യം ചെയ്യുന്നതിന് ശേഷിയുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ വാങ്ങുന്നതിന് താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. 20 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. യൂണിറ്റ് ചെലവിന്റെ 40 ശതമാനം  സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യ വിളവെടുപ്പ് - പ്രായോഗിക ബുദ്ധിമുട്ടുകൾ മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

അപേക്ഷ മാർച്ച് 25നകം നൽകണം.  വിശദവിവരം മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, വൈക്കം മത്സ്യഭവൻ-04829 291550, കോട്ടയം മത്സ്യഭവൻ-0481 2434039, പാലാ മത്സ്യഭവൻ -0482 2299151

Kottayam: Applications are invited for the schemes of getting a three-wheeler with ice box and insulated vehicle for fish marketing under Pradhan Mantri Matsyasampada Yojana. Registered fishermen/allied workers with three wheeler license can apply for three wheeler. Preference given to female applicants. The project cost is Rs.3 lakh. 40 percent of the project cost will be subsidized. 60 percent is beneficiary share.

Those interested can apply to purchase an insulated vehicle capable of handling three tonnes of fish per day for fish marketing. 20 lakh per unit cost. 40 percent of the unit cost will be subsidized. 60 percent is beneficiary share.

The application must be submitted by March 25. Details are available from Matsya Bhavan. Phone: Kottayam Fisheries Deputy Director Office - 0481 2566823, Vaikom Matsya Bhavan-04829 291550, Kottayam Matsya Bhavan-0481 2434039, Pala Matsya Bhavan -0482 2299151

English Summary: Three-wheeler, insulated vehicle for fish marketing; Can apply

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds