News

തേനീച്ച കൃഷിക്ക് കോൾ സെൻറർ

Rajeev G S

തേനീച്ചക്കോളനികളുടെ മഴക്കാല പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും തേനീച്ച കൃഷി കോള്‍ സെന്‍ററുമായി ബന്ധപ്പെടാം.

ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക്  പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട് കാരിക്കലുള്ള രാജീവ്.ജി.എസ്   എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഫോണിലൂടെ മറുപടി നല്‍കും.

കോള്‍ സെന്‍റര്‍ നമ്പര്‍ - 8943625411

മഴക്കാലം തേനീച്ചകള്‍ക്ക് ക്ഷാമകാലമാണ്. ക്ഷാമകാലത്ത് അവയെ ശാസ്ത്രീയമായി പരിപാലിച്ചാല്‍ തേനീച്ചക്കോളനികള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനാകും.    കോള്‍സെന്ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. 

The rainy season is a famine for bees. If they are scientifically maintained during famine, they can be protected from losing bee colonies. The working hours  are from 9.30 am to 5.30 pm on all working days from Monday to Friday. 

രാജീവ്.ജി.എസ് - ഒരു തേനീച്ച കർഷകൻറെ അനുഭവങ്ങൾ ഞായറാഴ്ച രാവിലെ 11 മണിക്ക് കാണുക കൃഷിജാഗരൺ കേരളയുടെ ഫേസ്ബുക്ക് പേജിൽ.

On Krishi Jagran facebook page

തേനുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ ചില ഉപദേശങ്ങൾ താഴെ വിവരിക്കുന്നു

തേന്‍ പുളിച്ചുപോകാതിരിക്കാന്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാം

തേന്‍ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് തേനിലെ ജലാംശം നീക്കം ചെയ്യണം. തേനില്‍ സ്വാഭാവികമായി കാണുന്ന ഈസ്റ്റ് കോശവും നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ തേന്‍ പുളിച്ചു പോകാന്‍ ഇടയുണ്ട്. അതിനാല്‍ തേന്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം.

Water should be removed honey from the  to keep it intact for a long time. The naturally visible east cell in honey also needs to be removed. Or the honey may become sour. So honey should be processed scientifically.

തേന്‍ സംസ്‌ക്കരിക്കേണ്ടത് എങ്ങനെ?

ഒരു വലിയ അലൂമിനിയം ചെരുവം, മൂന്ന് സ്റ്റീല്‍ ചെരുവങ്ങള്‍, സ്റ്റീല്‍ തവി, തേന്‍ അരിച്ചൊഴിക്കുന്നതിനുള്ള വെളുത്ത വൃത്തിയുള്ള ഒരു തുണി, താപമളക്കുന്നതിനുള്ള തെര്‍മോമീറ്റര്‍ എന്നിവയാണ് തേന്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍.

ഗ്യാസ് സ്റ്റൗവില്‍ അലൂമിനിയം ചെരുവം വെച്ച് അതില്‍ മൂന്ന് കല്ലുകള്‍ അടുപ്പു പോലെ വെക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുക. തേന്‍ നിറച്ച പാത്രം ഈ അലൂമിനിയം ചെരുവത്തിനകത്തേക്ക് ഇറക്കി വെക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം അലൂമിനിയം പാത്രത്തില്‍ വെച്ചിരിക്കുന്ന വെള്ളത്തിന്റെ മുകള്‍പരപ്പ് തേനിന്റെ മുകള്‍പരപ്പിന് മുകളിലായിരിക്കണം. അല്ലെങ്കില്‍ തേന്‍ കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. തേനിന്റെ ചൂട് 45 ഡിഗ്രി എത്തുമ്പോള്‍ ഈ പാത്രം ഇതില്‍ നിന്ന് മാറ്റി തേന്‍ അരിച്ച് മറ്റൊരു സ്റ്റീല്‍ പാത്രത്തിലേക്ക് മാറ്റുക. ഇനി ആദ്യം ചെയ്തതു പോലെ രണ്ടാമത്തെ പാത്രം വീണ്ടും വെള്ളത്തിനുള്ളിലേക്ക് ഇറക്കിവെക്കുക.65 ഡിഗ്രി അല്ലെങ്കില്‍ പരമാവധി 63 ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തുമ്പോഴേക്കും ആ ചൂടില്‍ തന്നെ ഒരു അഞ്ച് മിനിറ്റോളം തേന്‍ ചൂടാക്കേണ്ടതുണ്ട്. തേന്‍ ചൂടാക്കി കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തവി കൊണ്ട് ഇളക്കിക്കൊടുക്കണം. എല്ലാ ഭാഗത്തേക്കും ചൂട് ഒരു പോലെ എത്തുന്നതിന് വേണ്ടിയാണിത്. മുകള്‍ ഭാഗത്ത് രൂപപ്പെടുന്ന പതയും മറ്റ് മാലിന്യങ്ങളും ഇടയ്ക്ക് മാറ്റിക്കൊടുക്കണം. അല്ലെങ്കില്‍ ജലാംശം പൂര്‍ണമായും ബാഷ്പീകരിച്ച് പോകുകയില്ല. ഒരു കാരണവശാലും തേന്‍ നേരിട്ട് ചൂടാക്കരുത്.

Honey Bee

തേനിന്റെ ചൂട് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ചൂട് അധികമായാല്‍ തേനിലുള്ള പഞ്ചസാരകള്‍ വിഘടിച്ച് ഹൈഡ്രോക്‌സി മീഥൈല്‍ ഫര്‍ഫ്യൂറല്‍(HMF) എന്നൊരു പദാര്‍ത്ഥം രൂപപ്പെടും. ഇത് തേനിന്റെ ഗുണമേന്മ നഷ്ടപ്പെടാന്‍ ഇടയാക്കും.

തേന്‍ ചൂടാക്കി 60 ഡിഗ്രി എത്തി അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ പാത്രം അടുപ്പില്‍ നിന്ന് മാറ്റാവുന്നതാണ്. ഇത് അടുത്തൊരു സ്റ്റീല്‍ പാത്രത്തിലേക്ക് വീണ്ടും അരിച്ചൊഴിക്കുക. വൃത്തിയുള്ള തുണി കൊണ്ട് പാത്രം മൂടിവെക്കാവുന്നതാണ്. പിറ്റെ ദിവസം തേന്‍ നന്നായി തണുത്ത ശേഷം വൃത്തിയുള്ള, ഈര്‍പ്പമില്ലാത്ത കുപ്പികളില്‍ നിറച്ച് തേന്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

തേൻ ഫ്രിജിൽ സൂക്ഷിക്കേണ്ട.

വീട്ടിൽ ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു ഉപകരണം ആണല്ലോ ഫ്രിജ്. എന്നാൽ തേൻ കേടുകൂടാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കേണ്ട കാര്യമില്ല. സാധാരണ അന്തരീക്ഷഊഷ്മാവിൽ തേൻ കേടുകൂടാതെ ഇരിക്കും. അത് കുറഞ്ഞ അന്തരീക്ഷഊഷ്മാവിൽ ആണെങ്കിലും അതെ, കൂടിയ അന്തരീക്ഷം ഊഷ്മാവിലും അതെ. അന്തരീക്ഷോശ്മാവ് കുറഞ്ഞ സാഹചര്യത്തിൽ  ( തണുത്ത പ്രദേശങ്ങളിലോ, A/C ഉള്ള റൂമുകളിലോ) തേൻ ചിത്രത്തിൽ കാണുന്നപോലെ ക്രീം രൂപത്തിലോ പരൽ രൂപത്തിലോ ആകാറുണ്ട്. അത് തേൻ കേടാകുന്നതല്ല. അങ്ങനെ ആയി വന്നാൽ വെയിലത്തോ ഡബിൾബോയിലിംഗോ  ചെയ്താൽ പഴയ സ്ഥിതിയിൽ ആകും.  തേൻ സൂക്ഷിക്കാൻ ഉപയോഗിച്ചിരിക്കുന്ന പാത്രം വായുസമ്പർക്കം ഇല്ലാതെ അടച്ച് സൂക്ഷിച്ചാൽ തേൻ പുളിച്ചു പോകുന്നതും ചീത്തയാകുന്നതും ഒഴിവാക്കാം. അന്തരീക്ഷ ഊഷ്മാവിന് അനുസരിച്ച് തേനിൽ അടങ്ങിയ ലെക്ട്രോസ്‌,  ഫേക്ട്രോസ്‌ അനുപാതത്തിലുള്ള വേരിയേഷൻ മൂലം തേൻ ക്രിസ്റ്റൽ ആയന്ന് വരാം. അത് തേൻ കേടാകുന്നതല്ല. എന്നിരുന്നാലും തേൻ  ഫ്രിജിൽ സൂക്ഷിക്കേണ്ട കാര്യമില്ല.

The fridge is a home-made food store. But there is no need to keep the honey in the fridge to prevent it from getting damaged. Honey is intact at normal temperature. In low temperature conditions (in cold areas or in rooms with A/C), honey is in the form of cream or salt .

Krishi Jagran facebook Kerala page

തേനീച്ചകർഷകനായ രാജീവ്.ജി.എസ് - മധുരിമ ബി ഫാം & നാച്ച്വറല്‍ ഹണി

ഇടതൂര്‍ന്ന റബ്ബര്‍ മരത്തിലെ പുത്തന്‍ തളിരിലകള്‍ നുകരുന്ന മധുരത്തെ ഒരു സമീകൃതാഹാരമാക്കി തേനീച്ച മാറ്റുമ്പോള്‍ അവയെ മനുഷ്യരാശിയുടെ ആരോഗ്യ ക്ഷേമത്തിന് തേനിന്‍റെ പരിശുദ്ധത തന്‍റെ  ജീവിത വ്രതമാക്കിയ തേനീച്ചകര്‍ഷകനാണ് പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട് കാരിക്കലുള്ള രാജീവ്.ജി.എസ്. കുട്ടിക്കാലം മുതല്‍ തേനീച്ച കൃഷിയില്‍ അഭിരുചി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ഒരു ജീവിത ഉപാധിയായി മാറിയപ്പോള്‍ സ്വത: സിദ്ധമായ തേനീച്ചകളോടൊള്ള അഭിനിവേശം മധുരിമ ബി ഫാം& നാച്ച്വറല്‍ ഹണി എന്ന സംരംഭത്തിന് വഴിയൊരുക്കുകയായിരുന്നു.

ഏഴു വര്‍ഷംڈമുന്‍പ് സദാനന്ദപുരം കെ.വി.കെയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു വര്‍ഷത്തെ ശാസ്ത്രീയ തേനീച്ച പരിപാലന ക്ലാസ്സിന് ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിന് വഴിത്തിരിവായത്. പിന്നീട് 30 പേരുടെ കൂട്ടായ്മയോടു കൂടി നെടുമങ്ങാട് കര്‍ഷകനായ ശ്രീ. രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നെടുവത്തൂര്‍ വിപണിയില്‍ വെച്ച്  തേനീച്ച കൃഷി പരിശീലനം ആരംഭിക്കുകയും അതോടൊപ്പം സ്വന്തമായി തേനീച്ച കോളനിയും വാങ്ങി പരിശീലിച്ചും തന്‍റെ സുഹൃത്തായ കൃഷിമിത്ര ശ്രീ. ബാലചന്ദ്രനോടൊപ്പം നടത്തിയ യാത്രകളുടെയും പരീക്ഷണ നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്വന്തമായൊരു ശൈലിയും നൂതനപരിപാലന രീതികളും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിഞ്ഞു. വെറും 3 കോളനികളില്‍ നിന്നു തുടങ്ങി ഏകദേശം 80 ഓളം വന്‍തേനീച്ച കോളനിയും 50 ഓളം ചെറുതേനീച്ച കോളനികളുമായി മികച്ച ഒരു തേനീച്ച സംരംഭകനാകാന്‍ ഇന്ന് അദ്ദേഹത്തിന് കഴിഞ്ഞു.

Madhurima Natural Honey

കൂടുതലായും വന്‍തേനിന് പ്രാധാന്യം കൊടുത്ത് മികച്ച പ്രതിരോധ ശേഷിയുള്ള ഇന്ത്യന്‍ തേനീച്ചകളെ ധാരാളം ചെറിയ റബ്ബര്‍ തോട്ടങ്ങളില്‍ തേനീച്ച പെട്ടികള്‍ വെച്ച് കാലാനുസൃതം അവയുടെ വിവിധ ജീവിത ഘട്ടങ്ങള്‍ക്കനുസരിച്ച് സസൂഷ്മം പരിപാലിച്ചതിന്‍റെ ഫലമായി അദ്ദേഹത്തിന് ഇന്ന് ഏകദേശം ഒരു വര്‍ഷത്തില്‍ 800 കിലോയോളം  തേന്‍ ശരാശരി ലഭിക്കുന്നു. ഇതു കൂടാതെ  കൊല്ലത്തെ വനമേഖലകളില്‍ വെച്ച തേനീച്ച കോളനികളില്‍ നിന്നും കാട്ടുതേനും സ്വന്തമായി രൂപപ്പെടുത്തിയ ചെറുതേനീച്ച കോളനികളില്‍ നിന്നും ചെറുതേനും വിപണനത്തിനായി തയ്യാറാക്കുന്നു. തേനിന്‍റെ പരിശുദ്ധി നിലനിര്‍ത്താന്‍ തേനീച്ചയുടെ രോഗാവസ്ഥകളില്‍ ആന്‍റിബയോട്ടിക്കിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കി നാട്ടുവൈദ്യവും ആയുര്‍വേദ ചികിത്സാ രീതികളും പരിക്ഷിച്ച് പ്രായോഗികമായി വിജയിപ്പിച്ച് സമൂഹത്തിന് ഒരു മാതൃക കൂടിയാണ് ഇദ്ദേഹത്തിന്‍റ കൃഷിരീതി. തേനീച്ചയെ പരിപാലിക്കുന്നതിനോടൊപ്പം അവയുടെ മികച്ച ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ തേനുല്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുള്ള വേലക്കാരി ഈച്ചകള്‍ക്ക് ജന്മം കൊടുക്കാന്‍ കഴിവുള്ള റാണി ഈച്ചകളുടെ ആരോഗ്യകരമായ ജനുസ്സുകളെ  തിരിച്ചറിഞ്ഞ് കോളനികളില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.

റബ്ബര്‍ തോട്ടങ്ങളെ കൂടാതെ സുഹൃത്തുക്കളായ കര്‍ഷകരുടെ ഫലവൃക്ഷ  പച്ചക്കറി തോട്ടങ്ങളിലും തേനീച്ചകോളനികള്‍ സ്ഥാപിച്ച് വൈവിധ്യമാര്‍ന്ന തേന്‍  ശേഖരിച്ച് ശരിയായ രുചിഭേദവും ഉപഭോക്താവിന്‍റെ  മനസ്സിനിണങ്ങിയ നിറവും ഒത്തുവരുന്ന രീതിയില്‍ തേനിനെ സംയോജിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതുകൂടാതെ തേനീച്ചകൃഷിയില്‍ തത്പരരായ വീട്ടമ്മമാര്‍ മുതല്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് വരെ തേനീച്ചകൃഷിയില്‍ ക്ലാസ്സും തേനീച്ച കോളനികള്‍ അവരുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച് സ്വന്തമായി തേനെടുക്കാനും പരിശീലിപ്പിക്കുന്നു. അതോടൊപ്പം തേനീച്ച പരിപാലനത്തിനാവശ്യമായ ഉപകരണങ്ങളും ഇവിടെ കര്‍ഷകര്‍ക്കായി വില്പ്പനയ്ക്ക് ഉണ്ട്.

Honey Bee

തേനിന് ഉപരി തേനീച്ചയുടെ സഹായത്താല്‍ വൈവിധ്യമാര്‍ന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളും അദ്ദേഹം വിപണിയില്‍ എത്തിക്കുന്നു. തേനീച്ച കോളനികളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന മെഴുകിനാല്‍ ഫെയ്ബാം, ലിപ് ബാം, പെയ്ന്‍ ബാം എന്നിവയും  തേനില്‍ സംസ്ക്കരിച്ചെടുത്ത കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന കാന്താരി തേന്‍, വെളുത്തുളളി തേന്‍ പ്രഷര്‍സംബന്ധമായ അസുഖങ്ങള്‍ക്കുള്ള  ഇലിമ്പിതേന്‍, രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്ന മാതളത്തേന്‍, മഞ്ഞള്‍ തേന്‍, ജാതി തേന്‍  തുടങ്ങിയവയും ഇവിടെയുണ്ട്. തേന്‍ മെഴുകാല്‍ രൂപപ്പെടുത്തി എടുത്ത പ്രത്യേകതരം മെഴുകുതിരി കൊതുകു ശല്യത്തില്‍ നിന്നും ഒരു ഭവനത്തെ വിമുക്തമാക്കാന്‍  കെല്പ്പുള്ളതാണ്.

തേനീച്ചകര്‍ഷകരുടെ കൂട്ടായ്മയായ ഫിയയുടെ കൊല്ലം ജില്ലാ സെക്രട്ടറി കൂടിയായ രാജീവ്.ജി.എസ് തേന്‍ വിപണനത്തില്‍ മാത്രമല്ല തേനീച്ച കൃഷിയെ കുറിച്ചുള്ള ക്ലാസ്സുകള്‍ക്ക് തേനിനെ കുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക്  വരെ ശരിയായ ബോധവല്ക്കരണം നടത്താന്‍ ഊര്‍ജ്ജ്വസ്വലമായി നിരന്തരം പ്രവര്‍ത്തിക്കുന്നു.

ഭാര്യ ലേഖ, മക്കളായ രശ്മി രാജീവ്, രോഷ്നി രാജീവ് എന്നിവരും അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്ക് ഒപ്പം നില്ക്കുന്നു. തേനിച്ച കൃഷി കൃഷിയായി ഗവണ്‍മെന്‍റും സമൂഹവും നോക്കി കാണുമ്പോള്‍ മാധുര്യത്തിന്‍റെ വിപണന മേഖലയിലെ പുത്തന്‍ അറിവുകളെയും സൂത്രവാക്യങ്ങളെയും കോര്‍ത്തിണക്കി വിജയപതാക പാറിച്ച് മുന്നേറുന്നതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയും മാനുഷിക നന്മയും മൂല്യമാക്കിയ രാജീവിന്‍റെ മധുരിമ ബി ഫാം & നാച്ച്വറല്‍ ഹണി ഇന്ന് കേരളത്തിലെ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

ഫോൺ - 8943625411

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രാത്രി പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുന്നുവെന്നത് എത്രത്തോളം ശരിയാണ്? ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം.


English Summary: To know about the monsoon care of bee colonies in rubber plantations and to clear doubts, you can contact the Rubber Board Call Centre.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine