കർഷകർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടി
കാർഷിക ആവശ്യങ്ങൾക്കായി, ബാങ്കിൽ നിന്നും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, മറ്റു കടം കൊടുക്കുന്ന വരിൽനിന്നും വായ്പ എടുത്ത് ദുരിതത്തിലായ കർഷകർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടിയും, ന്യായ നിർണയം നടത്തി ഉത്തരവുകൾ പാസാക്കുന്നതിന് അധികാരം ഉള്ളതും, അനുരഞ്ജനത്തിലൂടെയും മധ്യസ്ഥതയിലൂടെയും കർഷകരുടെ സങ്കടങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ ശുപാർശ നൽകുന്നതിനുവേണ്ടി രൂപീകരിച്ച അധികാര കേന്ദ്രമാണ് കാർഷിക കടാശ്വാസ കമ്മീഷൻ.
കമ്മീഷന് അപേക്ഷ
കടബാധ്യത മൂലം ദുരിതത്തിലായ കർഷകർ നിശ്ചിത ഫോറത്തിൽ കമ്മീഷന് അപേക്ഷ നൽകാവുന്നതാണ്. ന്യായമായ പലിശ നിരക്ക് നിശ്ചയിക്കുവാനും, തിരിച്ചടവ് കാലാവധി നിശ്ചിതകാലത്തേക്ക് നിർത്തി വെപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും കമ്മീഷന് അധികാരമുണ്ട്.
സെക്രട്ടറി, കാർഷിക കടാശ്വാസ കമ്മീഷൻ, വെൺപാലവട്ടം, ആനയറ പോസ്റ്റ് തിരുവനന്തപുരം 29 എന്നതാണ് വിലാസം.
ഇപ്പോഴത്തെ ചെയർമാൻ:
ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ.
Share your comments