
വാക്ക് ഇൻ ഇന്റർവ്യൂ
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് നിയമനം നടത്തുന്നതിന് ഫെബ്രുവരി 7ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
താത്കാലിക നിയമനം
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതികൾക്കായി അഗ്രികൾച്ചറൽ ഓഫീസർ, പ്രോജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി), പ്രോജക്റ്റ് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), പ്രോജക്റ്റ് സയന്റിസ്റ്റ് (സയന്റിസ്റ്റ്), ഡ്രാഫ്റ്റ്സ്മാൻ (ജി.ഐ.എസ്), ജി.ഐ.എസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്‌തികകളിലായി 1525 ഒഴിവുകൾ
2023 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ ഫെബ്രുവരി 10 ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. അതാത് തസ്തികകളിലെ പ്രവൃത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307830/2302231, ഇ-മെയിൽ: [email protected].
അഭിമുഖം
തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് മൂന്ന് ക്ലീനിങ് സ്റ്റാഫുകളെ കെ.എ.എസ്.പി ഫണ്ട് വഴി നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി പാസാവാത്ത 18 മുതൽ 40 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 9,000 രൂപ. ഫോൺ: 0471-2471766.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/01/2023)
ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ലക്ചറർ
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഒരു ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബി.ടെക്. അഭിമുഖം ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in-ൽ.
ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് [email protected] എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.
Share your comments