1. News

ഇന്നത്തെ ജോലി ഒഴിവുകൾ (30/07/2022)

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിലവിലുളള ടൈപ്പിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധിയെങ്കിലും പിഎസ്‌സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുളള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുളളവരെയും പരിഗണിക്കും.

Meera Sandeep
Today's Job Vacancies (30/07/2022)
Today's Job Vacancies (30/07/2022)

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിലവിലുളള ടൈപ്പിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധിയെങ്കിലും പിഎസ്‌സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുളള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോണ്‍ : 0473 5 227 703.

ബന്ധപ്പെട്ട വാർത്തകൾ: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് അപ്രന്റിസ് ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് നിയമനം

വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ  ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം നേരിട്ട് നല്‍കണം. ഫോണ്‍: 0477-2251650, 2252329.

ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

മങ്കടയിലെ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക നിയമനം

മങ്കടയിലെ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍,  ലാബ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ foodcraftpmn@gmail.com ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0493 3295733.

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപക നിയമനം

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ബി.ടെക്ക് ഇന്‍  ഇന്‍സ്ട്രുമെന്റെഷന്‍ / ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റെഷനും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര് ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റെഷനും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ഐ.ടി.ഐ  ഇന്‍ ഇന്‍സ്ട്രുമെന്റെഷനുമാണ് യോഗ്യത. എല്ലാ തസ്തികകളിലേക്കും അധ്യാപന പരിചയവും ആവശ്യമാണ്. ലക്ചറര്‍ തസ്തികയ്ക്ക് രാവിലെ 09.30 നും, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  തസ്തികകളിലേക്ക് രാവിലെ 10.30 നുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/07/2022)

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന്     സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്., എം.ഡി(കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം. താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ    ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തില്‍ കൂടികാഴ്ച നടക്കും. ഒരു ഒഴിവ്. ശമ്പളം കണ്‍സോളിഡേറ്റഡ് പേ - 17000 രൂപ. യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം, പ്രായം 01.01.2022ന് 40 കവിയരുത്. നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9072650492.

English Summary: Today's Job Vacancies (30/07/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds