അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA /DFA യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലുസ്‌ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും (പ്രായ പരിധി 25 മുതൽ 45 വയസ്സ് വരെ) അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
ബന്ധപ്പെട്ട വാർത്തകൾ: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ ഒഴിവുകൾ; ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെ;
വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നവംബർ ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
റിസോഴ്‌സ് അധ്യാപക നിയമനം
തിരുവനന്തപുരം ജില്ലയിലെ സർക്കാർ യു.പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയമിക്കുന്നു. കോഴ്‌സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് (സി.ഇ.ടി) പാസായവരോ അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും B.Ed യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് പകൽ 11 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2472302. വെബ്‌സൈറ്റ്: ddetvm2022.blogspot.com.
ബന്ധപ്പെട്ട വാർത്തകൾ: നേവൽ റിപ്പയർ/ എയർക്രാഫ്റ്റ് യാഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/10/2022)
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ്സ്മാൻ കമ്പ്യൂട്ടർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് നവംബര്‍ മൂന്നിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി( അസ്സലും, പകർപ്പും) ഹാജരാകണം. എസ്.എസ്.എൽ.സി യും, കമ്പ്യൂട്ടർ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (WWW.mec.ac.in).
താത്ക്കാലിക നിയമനം
കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബി.ടെകും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ നവംബർ ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം. പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ drdakottayam@gmal.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2973028.
ഗസ്റ്റ് അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കായിക വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04924 254142.
Share your comments