1. News

ഇന്നത്തെ ജോലി ഒഴിവുകൾ (03/04/2023)

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

Meera Sandeep
Today's Job Vacancies (03/04/2023)
Today's Job Vacancies (03/04/2023)

സിവിൽ പ്രൊജക്റ്റ് എൻജിനീയർ ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത.  താത്പര്യമുള്ളവർക്ക് ഏപ്രിൽ നാലിന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.

എൽ.ഡി. ബൈൻഡർ തസ്തിക ഒഴിവ്

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽ.ഡി. ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 20. വിശദാംശങ്ങൾക്കായി https://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2316306.

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

English Summary: Today's Job Vacancies (03/04/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds