കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിൽ ഒഴിവ്
കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു.
ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ/ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ഉണ്ടാവണം. 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2022)
അപേക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി.ഒ, തിരുവനന്തപുരം- 695014.
ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് II തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്.
01.01.2022ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 35,600-75,400 ആണ് ശമ്പള സ്‌കെയിൽ. പ്ലസ് ടു പാസായിരിക്കണം. ഡി.എച്ച്.എൽ.എസ്, മൂന്നു വർഷ പ്രവൃത്തിപരിചയം എന്നിവയും വേണം. ബി.എ.എസ്.എൽ.പിയും ഒരു വർഷത്തെ ഓഡിയോമെട്രിഷ്യൻ പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കും.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 11നകം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്
വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി(സി-ഡിറ്റ്)യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 28ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ ആറിന് രാവിലെ 10 മണിക്ക് തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയന്‍സ് ജി.എന്‍.എം, കെഎന്‍സി രജിസ്‌ട്രേഷന്‍, കാത്ത് ലാബിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-36. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ ആറിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2754000.
ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
അസി. പ്രൊഫസർ നിയമനം
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ നാല് തിങ്കൾ രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് മുമ്പ് പോളിടെക്നിക് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400.
ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്‍, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000 രൂപ ആണ്. തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധമായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല. ഫോണ്‍: 0487-2200310.
പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, ഗണിത വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ ബിരുദത്തിനൊപ്പം ബി.എഡ് യോഗ്യത ഉള്ളവരായിരിക്കണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 12ന് രാവിലെ 10 മണിക്ക് ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0480-2706100
നിയമന അഭിമുഖം
സെന്റര്‍ ഫോര്‍ ഡെലവപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രൊസസ്സിങ് ആന്റ് സെക്യൂരിറ്റി പ്രൊഡക്ട്‌സ് ഡിവിഷനിലേക്കുള്ള ക്വാഷല്‍ ലേബര്‍ നിയമനത്തിനായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കുള്ള അഭിമുഖം ജൂലൈ ആറിന് നടക്കും. തിരുവനന്തപുരം തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസിലാണ് നിയമന അഭിമുഖം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
Share your comments