താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് kfri.res.in സന്ദർശിക്കുക.
കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു
ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളായ സ്‌പ്രെയിങ്, ഫോഗിങ്, സോഴ്‌സ് റിഡക്ഷന്‍ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 18-നും 40-നും മധ്യേ പ്രായമുള്ള ഫീല്‍ഡ് ജോലി ചെയ്യാന്‍ കായിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ക്ക് https://forms.gle/kRqD9syVLhvvmX2m6 എന്ന ലിങ്ക് വഴി നവംബര്‍ 11-ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവി വിവിധ ബ്രാഞ്ചുകളിലെ ഓഫിസർ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
യോഗ പരിശീലകന്റെ ഒഴിവ്
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വനിതകള്‍ക്കായുള്ള യോഗ പരിശീലന പരിപാടിയില്‍ പരിശീലനം നല്‍കുന്നതിന് ബി.എന്‍.വൈ.എസ് (ബാച്ചിലര്‍ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയന്‍സ്) ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ അസോസിയേഷന്‍ / സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം നിര്‍ബന്ധം. അപേക്ഷ നവംബര്‍ 14നകം നല്‍കണം. ഫോണ്‍ 9207112666.
മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്
ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴ് രാവിലെ 11 മണിക്ക് ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/11/2022)
പ്രോജക്ട് അസിസ്റ്റന്റ്
പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് - ഒന്ന്) അപേക്ഷ ക്ഷണിച്ചു.
യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ (പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും).
ബന്ധപ്പെട്ട വാർത്തകൾ: എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റ് 2022: 24369 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം യോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സെക്രട്ടറി പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ എന്ന മേല്‍വിലാസത്തിലോ puramattomgp@gmail.com എന്ന ഇ മെയില്‍ ലഭ്യമാക്കണം. ഫോണ്‍: 0469 2 664 527, 9745 576 672
ഗസ്റ്റ് ലക്ചറർ ഒഴിവ്
പെരിങ്ങോം ഗവ. കോളേജിൽ ഈ അധ്യയന വർഷത്തേക്ക് ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04985 295440, 8304816712. ഇമെയിൽ: govtcollegepnr@gmail.com
അധ്യാപക ഒഴിവ്
പെരിങ്ങോം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ ഏഴിന് രാവിലെ 11ന് കോളേജില്‍. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവരായിരിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കുന്നതാണ്. ഫോണ്‍ 04985 295440, 8304816712 ഇമെയില്‍ വിലാസം govtcollegepnr@gmail.com
Share your comments