ഐ.ടി ഓഫീസർ ഒഴിവ്
തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com ൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/08/2022)
സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 2515561.
ബന്ധപ്പെട്ട വാർത്തകൾ: കെ-സ്വിഫ്റ്റിൽ ജൂനിയർ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ എഞ്ചിനീയർമാരുടെ ഒഴിവുകൾ
ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347
സ്റ്റാഫ് നഴ്‌സ് നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത പ്ലസ് ടു പാസായ ജി.എന്‍.എം, ബി.എസ്.സി നഴ്‌സിംഗ് / തത്തുല്യം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-45 വയസ്സ്. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
നഴ്‌സിംഗ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. പ്ലസ് ടു പാസായ എ.എന്‍.എം നഴ്‌സിംഗ് അസിസ്റ്റന്റ് / തത്തുല്യ യോഗ്യത. രണ്ടു വര്‍ഷത്തെപ്രവൃത്തി പരിചയം അഭികാമ്യം. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 18 - 45(അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.
ഫാര്‍മസിസ്റ്റ് നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, കേരള ഗവ. അംഗീകൃത ബി.ഫാം, ഡി.ഫാം / തത്തുല്യ യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. പ്രായപരിധി 18-45. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. ബന്ധപ്പെട്ട രേഖകള്‍ കൂടിക്കാഴ്ച സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 19 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഡ്രൈവര്‍ നിയമനം: കൂടിക്കാഴ്ച 11 ന്
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അഗളി ഗ്രാമപഞ്ചായത്ത് സമിതിയുടെ കീഴില്‍ ജീപ്പ് ഡ്രൈവര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം അഗളി കിലയിലെ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ അട്ടപ്പാടിയില്‍ സ്ഥിരതാമസമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ് 11 ന് രാവിലെ 11 ന് കുടുംബശ്രീ കില അഗളി ഓഫീസില്‍ നടക്കുമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335
Share your comments