<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (08/10/2022)

എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.

Meera Sandeep
Today's Job Vacancies (08/10/2022)
Today's Job Vacancies (08/10/2022)

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.  90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.

ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/10/2022)

സൈക്കോളജി അപ്രന്റീസ് ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്ടോബർ 13 ന് രാവിലെ 11ന് ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2323964, 9447345825, വെബ്സൈറ്റ്: www.gctetvpm.ac.in.

ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; 1,10,000 രൂപ വരെ ശമ്പളം

ഫസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 10-ന്

ആലപ്പുഴ: അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ദേശി കോഴ്സിന് പരിശീലനം നല്‍കുന്നതിനായി ഫസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ കാര്‍ഷിക മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി വകുപ്പില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്കും ആലപ്പുഴ ജില്ലക്കാര്‍ക്കും മുന്‍ഗണന.

പ്രതിമാസം 17,000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ആത്മ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2962961, 9383471983.

ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645

ബന്ധപ്പെട്ട വാർത്തകൾ: എറണാകുളത്തെ ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണലെ ഒഴിവുകളിലേക്ക് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം

കരാര്‍ നിയമനം

പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ  45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം & സ്പെഷ്യല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2342075.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

അതിഥി അധ്യാപക ഒഴിവ്

പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 11 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ:  0480-2802213

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

നവകേരളം കര്‍മ്മ പദ്ധതി പാലക്കാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഒക്ടോബര്‍ 20 നകം ജില്ലാ കോഡിനേറ്റര്‍, നവകേരളം കര്‍മ്മ പദ്ധതി-2, ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ അയക്കണമെന്ന് നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9400583312.

അപ്രന്റീസ് നിയമനം

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തേക്ക് 'ജീവനി കോളേജ് മെന്റല്‍ അവെയര്‍നെസ്സ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ഒക്ടോബര്‍ 14 (വെള്ളി) രാവിലെ  10.30 ന് കോളേജില്‍ വെച്ച് അഭിമുഖം നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04931-260332.

മലപ്പുറം ഗവ. കോളേജില്‍ 2022-23 വര്‍ഷത്തേക്ക് 'ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിംഗ്' എന്ന പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ഒക്ടോബര്‍ 11 (ചൊവ്വ) രാവിലെ  10.30 ന് കോളേജില്‍ വെച്ച് അഭിമുഖം നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും..

എസ് എസ് സി; സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിൽ പരീക്ഷ നടത്തും. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. ഉദ്യോഗാർത്ഥികൾ https://ssc.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, 080-25502520, 9483862020.

English Summary: Today's Job Vacancies (08/10/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds