ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.
ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 ഓഫിസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; ശമ്പളം 36,000-63,840 രൂപ വരെ
കിക്മയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ കോളേജിൽ മാനേജ്‌മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി https://tinyurl.com/yckjev4h എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290.
പ്രോജക്ട് അസിസ്റ്റന്റ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/11/2022)
റസ്‌ക്യൂ ഓഫീസര്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483-2978888, 9895701222.
വെറ്ററിനറി സർജൻ താത്കാലിക നിയമനം
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നവംബർ 9ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0487 2361216
എക്സ് റേ ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സ് റേ ടെക്നീഷ്യന്‍ (യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി) രണ്ട് തസ്തികയ്ക്കും പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. അഭിമുഖം നവംബര്‍ 16ന് രാവിലെ 10ന്.
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്
കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (നൈറ്റ് വാച്ച്മാന്‍) നിയമിക്കുന്നു. സൈനിക, അര്‍ദ്ധ സൈനിക വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 10ന് രാവിലെ 11ന് കുമ്പളയിലെ കോളേജ് ഓഫീസില്‍ നടത്തും. ഫോണ്‍ 04998 215615, 8547005058.
രക്ഷാ ഗാര്‍ഡുമാരുടെ ഒഴിവ്
കാസര്‍കോട് ഫിഷറീസ് വകുപ്പ് ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായപരിധി 20-45. പ്രതിമാസവേതനം 18,000രൂപ. യോഗ്യതകള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ ആയിരിക്കണം. ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരായിരിക്കണം. കടലില്‍ നീന്താന്‍ കഴിവുള്ളവര്‍ ആയിരിക്കണം. ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. സീ റസ്‌ക്യൂ സ്‌ക്വാഡ്, ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച നവംബര്‍ 10ന് വൈകിട്ട് 3.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍. ഫോണ്‍ 0467 2202537.
Share your comments