1. News

ഇന്നത്തെ ജോലി ഒഴിവുകൾ (11/03/2023)

കൈത്തറി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് ടെക്‌സ്‌റ്റൈൽ ഡിസൈനർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.handloom.nic.in, ഫോൺ: 8281936494.

Meera Sandeep
Today's Job Vacancies (11/03/2023)
Today's Job Vacancies (11/03/2023)

ടെക്‌സ്റ്റൈൽ ഡിസൈനർ

കൈത്തറി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് ടെക്‌സ്‌റ്റൈൽ ഡിസൈനർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.handloom.nic.in, ഫോൺ: 8281936494.

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്, 45,000 രൂപ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഏപ്രിൽ നാലിനു രാവില 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/03/2023)

രജിസ്ട്രാർ ഒഴിവ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റീസെർച്ച് സെന്ററിൽ  (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ –നാറ്റ്പാക്, കെ.കരുണാകരൻ ട്രാൻസ്പാർക്ക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ മാർച്ച് 24നു മുമ്പ് ലഭിക്കത്തവിധം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾ www.natpac.kerala.gov.in ൽ ലഭിക്കും.

ടെക്നിക്കല്‍ ട്രേഡുകളില്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ്  കോളജില്‍  ഇലക്ട്രിക്കല്‍  വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍  ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍  വിഭാഗത്തില്‍ ഐ. ടി. ഐ. യോ ഡിപ്ളോമയോ ആണ് യോഗ്യത. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍  സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീറാകാൻ അവസരം; മാർച്ച് 17 മുതൽ 31 വരെ അപേക്ഷിക്കാം

ക്ലിനിക്കൽ സൈക്കോളജിസ്റ് ഒഴിവ്

തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : എം എ /എം എസ് സി സൈക്കോളജി, എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ  രജിസ്ട്രേഷൻ. അവസാന തിയതി : മാർച്ച് 18. വിലാസം: നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, പടിഞ്ഞാറെ കോട്ട, തൃശ്ശൂർ 680004.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ ഗവ. ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.  ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ, ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യയായ മുസ്ലീം/ ലാറ്റിൻ കത്തോലിക്ക്/ ആംഗ്ലോ ഇന്ത്യൻ/ ഒ ബി സി/ എസ് സി/ ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ മാർച്ച് 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2835183.

ബന്ധപ്പെട്ട വാർത്തകൾ: നോര്‍ക്ക - സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന്  എന്യൂമറേറ്റര്‍ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം).  സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച്  22 നകം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04923 291184

English Summary: Today's Job Vacancies (11/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds