ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ ലഭിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖല ബാങ്ക് ക്ലാർക്ക് നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
സൈക്കോളജി അപ്രന്റിസ്
വിവിധ ഗവ./എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 14നു രാവിലെ 11ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
യങ് പ്രൊഫഷണൽ
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ ഒരു യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 – 2480224.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/07/2023)
താത്കാലിക നിയമനം
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.
ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, കൗണ്‍സലര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 19 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി പിന്‍- 685603, എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 6282406053, 9633545735. അപേക്ഷാ ഫാറത്തിന്റെ മാതൃക http://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഗ്രികൾച്ചറൽ എൻജിനീയർ ഒഴിവുകൾ
സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ ഒഴിവ്
സമഗ്രശിക്ഷ കേരളം ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ എലിമെന്ററി, സെക്കന്‍ഡറി വിഭാഗങ്ങളിലായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സെപെഷ്യല്‍ എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ ബി.എഡ് ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 19 ന് 11 മണി മുതല്‍ എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. വിലാസം: സമഗ്രശിക്ഷ കേരളം, ജില്ലാ പ്രോജക്ട് ഓഫീസ്, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ, തൊടുപുഴ 685585, ഫോണ്‍: 04862 226 991.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വകുപ്പിന് കിഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2023-24 അധ്യായന വര്‍ഷം രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദവും ബി എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം താല്‍കാലികമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷന്‍-2,സ്ത്രീ-4). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297.
സയന്റിഫിക് ഓഫീസർ
തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസർ നിയമനത്തിനായി ജൂലൈ 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
Share your comments