ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്്സ്, ഡയറിയിങ് ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2551062, 9497087481.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/09/2022)
ഇന്റർവ്യൂ
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.
അഭിമുഖം 15 ന്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. (ഈ യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029.
ബന്ധപ്പെട്ട വാർത്തകൾ: നബാർഡിൽ ഡെവലപ്മെന്റ് അസ്സിസ്റ്റന്റ്മാരുടെ ഒഴിവുകൾ
ഇന്റര്‍വ്യൂ 17ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 17ന് 2021, 2022 വര്‍ഷങ്ങളില്‍ പ്ലസ്ടു പാസായ 18നും 20നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ശമ്പളത്തിന് പുറമെ പി.എഫ്, ഭക്ഷണം, താമസം, ട്രാന്‍സ്പോര്‍ട്ടെഷന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക് പേജില്‍ കൊടുത്തിട്ടുള്ള ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് സെപ്റ്റംബര്‍ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2563451, 2565452
ഗസ്റ്റ് ലക്ചറർ ഒഴിവ്
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഒന്നാം ക്ലാസ് യോഗ്യത ഉള്ളവർക്ക് 14നു രാവിലെ 10ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം
ക്ലാർക്ക് ഒഴിവ്
കുന്നംകുളം ഗവ. പോളിടെക്‌നിക്കിൽ ഓഫീസ് ക്ലാർക്ക് ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
വിവിധ തസ്തികകളിൽ കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.
സ്‌റ്റെനോഗ്രഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.
Share your comments