സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/07/2022)
അപേക്ഷ ക്ഷണിച്ചു
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന സൈക്കോസോഷ്യല്‍ പദ്ധതി പ്രകാരം വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നതും പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്നതുമായ കൗണ്‍സിലിംഗ് സെന്ററുകളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി അല്ലെങ്കില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് സ്‌പെഷ്യലൈസേഷനോടു കൂടിയുള്ള സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 40 വയസില്‍ താഴെ. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന.
കൗണ്‍സിലിംഗില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ 37 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; വനിതകൾക്കും അവസരം
ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.
അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ നിയമനം
മലപ്പുറം ആത്മയുടെ കീഴില്‍ ബ്ലോക്ക് തലത്തില്‍ ഒരു അസിസ്റ്റന്റ് ടെക്‌നോളജി മാനേജരുടെ (എ.ടി.എം) താത്ക്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം. അസിസ്റ്റന്റ്് ടെക്‌നോളജി മാനേജര്‍ക്ക് 21,175 രൂപയാണ് പ്രതിമാസ വേതനം. കേരള പി.എസ്.സിയുടെ അംഗീകാരമുളള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദമാണ് അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ തസ്തികയ്ക്കുളള അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി.3 ബ്ലോക്കിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണം. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി യുടെ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത് എത്തിക്കണം. ഫോണ്‍: 9844651651.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിലെ 700ലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി നഗരസഭാ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14ന് രാവിലെ 11.30ന് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ജോലി സമയം വൈകീട്ട് നാല് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയായിരിക്കും.
ജി.എഫ്. സി അധ്യാപക ഒഴിവ്
ചിറ്റൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജി.എഫ്. സി.(ഇ.ഡി.) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Share your comments