വാക്ക് ഇന്‍ ഇന്റര്‍വ്യൂ - നവംബര്‍ 16
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡന്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 16 രാവിലെ 11 ന് എത്തണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076.
ഇന്റര്‍വ്യൂ - നവംബര്‍ 22
ഡി.എല്‍.എഡ് കോഴ്‌സിന്റെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയം ടി.ടി.ഐ കളിലെ സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന ഇന്റര്‍വ്യൂ നവംബര്‍ 22 ന് രാവിലെ 10 മണി മുതല്‍ തൃശ്ശൂര്‍ സി.എം.എസ് ഹൈസ്‌കൂളില്‍ നടത്തും. ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ലിസ്റ്റ് തൃശ്ശൂര്‍ കലക്ട്രേറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും ടി.ടി.ഐ കളുടെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നവര്‍ യോഗ്യത/ ആനുകൂല്യം തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2360810.
ബന്ധപ്പെട്ട വാർത്തകൾ: കെ–റെയിലിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഇന്റര്‍വ്യു - നവംബര്‍ 14
തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് നാളെ (നവം.14) ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണി വരെ ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വാട്ട്‌സ് ആപ്പ് നമ്പര്‍: 9446228282.
അഭിമുഖം - നവംബര്‍ 16
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ്, ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. മെക്കാനിക്ക് കണ്‍സ്യൂമര്‍ യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങില്‍ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത ബിവോക്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് അപ്ലയന്‍സസ് ട്രേഡില്‍ ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡ്രസ്സ് മേക്കിങ് യോഗ്യത ഫാഷന്‍ ആന്‍ഡ് അപ്പരല്‍ ടെക്‌നോളജിയില്‍ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് / ഗാര്‍മെന്റ് ഫാബ്രിക്കേറ്റിങ് ടെക്‌നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും ബന്ധപ്പെട്ട മേഖല രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിധിയും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 16 രാവിലെ 11നും, 11:30നും യഥാക്രമം ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 0474 2793714.
സ്റ്റാൻഡിങ് കൗൺസിലർ നിയമനം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുള്ള ഓംബുഡ്‌സ്മാൻ/ ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമസഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസിലർമാരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിയമനത്തിനുള്ള യോഗ്യത, നിയമനരീതി, ഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ നവംബർ 22 നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി NREGS സംസ്ഥാന മിഷൻ ഓഫീസ്, 3-ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അയക്കണം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2313385, 0471-2314385, www/nregs.kerala.gov.in.
അഭിമുഖം - നവംബർ 15,16,17,15
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കാറ്റഗറി നമ്പർ 203/21), ഡ്രോയിംഗ് ടീച്ചർ ഹൈസ്കൂൾ (കാറ്റഗറി നമ്പർ 524/19), ബ്രാഞ്ച് മാനേജർ (ഡി.സി. ബി) ഐ എൻസിഎ-ഒബിസി (കാറ്റഗറി നമ്പർ 341/21) എന്നീ തസ്തികകളുടെ അഭിമുഖം നവംബർ 15,16,17,15 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ റീജിയണൽ ഓഫീസ് എറണാകുളം, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസ് എറണാകുളം, എന്നിവിടങ്ങളിൽ നടത്തുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം . അർഹരായ ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്തുതന്നെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കളമശ്ശേരി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓപ്പണ്‍ വിഭാഗത്തില്‍ താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗില്‍ എന്‍ടിസി/എന്‍എസിയും പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 18/11/2023 രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828, 0484-2557275.
Share your comments