വാക്ക് – ഇൻ – ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്–ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം. പ്രായപരിധി 40 വയസ്. വേതനം 45,000. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും കൊണ്ടുവരണം.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി bit.ly/3FabAmn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 – 2304577.
ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 232 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10 നു കോളജിൽ നടത്തും. ഒഴിവ് – 1, യോഗ്യത: ഫാസ്റ്റ്ക്ലാസ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക് അല്ലെങ്കിൽ ബി.ടെക് ആൻഡ് എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. വിശദവിവരങ്ങൾ www.cpt.ac.in ൽ. ഫോൺ : 04712360391.
വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) – ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ (പ്രതിമാസ ശമ്പളം – 35,000) (കൺസോളിഡേറ്റഡ്), ഒഴിവ്- 2) തസ്തികളിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം
ബന്ധപ്പെട്ട വാർത്തകൾ: കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകൾ
പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികയിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഒക്ടോബർ 26 നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2737246.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലെ 323 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ന്യൂനപക്ഷ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (2 ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, ആഞ്ജനേയ, ടി.സി. 9/1023(2) ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 – 2319122, 2315133, 2315122.
Share your comments