ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിലെ ഓഫിസർ തസ്‌തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/12/2022)
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം - 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രീയ വിദ്യാലയ സംഘട്ടനിൽ 13,404 വിവിധ ഒഴിവുകൾ
സീനിയര്‍ അക്കൗണ്ടന്റ് നിയമനം
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2261680
Share your comments