ജൂനിയർ റിസർച്ച് ഫെല്ലോ
സി.ഇ.ടിയും നേത്ര സെമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cet.ac.in.
അസി. പ്രൊഫസർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 ന് പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിനെ പരിഗണിക്കും. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 342 വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000-1,10,000 രൂപ വരെ
റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Diversity and distribution of Myxomycetes in a tropical wet evergreen forest ecosystem and their response to climate change” റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
ലാബ് ടെക്നീഷ്യൻ
പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഡി.എം.എൽ.ടിയോ ബി.എസ്‌സി എം.എൽ.ടിയോ ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ.
ബന്ധപ്പെട്ട വാർത്തകൾ: ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള എസ്എസ്‌സി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം 35,400-1,12,400 രൂപ വരെ
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്‌രോഗ അലര്‍ജി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍, വനിതാ അറ്റന്‍ഡര്‍ എന്നീ ഒഴിവുകളിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത; മെഡിക്കല്‍ ഓഫീസര്‍- അഗദതന്ത്രം എം ഡി/ കായചികിത്സ എം ഡി, റ്റി സി എം സി രജിസ്‌ട്രേഷന്‍. (പി ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ കോസ്മറ്റോളജി (പി ജി ഡി സി സി ), ഫെലോഷിപ്പ് ഇന്‍ മെഡിക്കല്‍ കോസ്‌മെറ്റോളജി (എഫ് എം സി), ഫെലോഷിപ്പ് ഇന്‍ അസ്‌തെറ്റിക്ക് മെഡിസിന്‍ (എഫ് എ എം) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വനിതാ അറ്റന്‍ഡര്‍ - പത്താം ക്ലാസ് വിജയിച്ചവര്‍ (ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന) പ്രായപരിധി 45 വയസ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അസല്‍ രേഖകളുമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2745918.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/08/2023)
അധ്യാപക ഒഴിവ്
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനടിസ്ഥാനത്തിലും അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി ആഗസ്റ്റ് 23 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അപേക്ഷകർ 21ന് വൈകുന്നേരം നാലുമണിക്ക് മുൻപ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23 ന് രാവിലെ 10 ന് കോളജ് ഓഫീസിൽ എത്തണം.
അഭിമുഖം 22 ന്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്‌നോളജി (Pre-Press & Press Work) കോഴ്‌സിൽ ജൂനിയർ ഇൻസ്‌പെക്ടർ (Printing Technology) തസ്തികയിലേക്ക് രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 22 രാവിലെ 10 മണിക്ക് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. യോഗ്യത : കെ.ജി.റ്റി.ഇ പ്രീ പ്രെസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.
താത്കാലിക ഒഴിവ്
സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് ഏഴു താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എട്ടാം ക്ലാസ്സ് വരെ വിദ്യാഭ്യാസ യോഗ്യതയും മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർക്കും ഖലാസി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18 നും 41 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0484 2422458
Share your comments