<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (21/09/2022)

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേയ്ക്ക് താത്കാലികമായി പ്രതിദിനവേതനടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 29ന് രാവിലെ 11 കൂടിക്കാഴ്ച നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ പത്തിന് ആരംഭിക്കും.

Meera Sandeep
Today's Job Vacancies (21/09/2022)
Today's Job Vacancies (21/09/2022)

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേയ്ക്ക് താത്കാലികമായി പ്രതിദിനവേതനടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 29ന് രാവിലെ 11 കൂടിക്കാഴ്ച നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ പത്തിന് ആരംഭിക്കും.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ ഒഴിവുകൾ; ശമ്പളം 40,000 രൂപ മുതൽ 1.40 ലക്ഷം വരെ

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 30ന് രാവിലെ 10.30ന് മലപ്പുറം മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിലോ, സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.  keralasamakhya@gmail.com, www.keralasamakhya.org.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/09/2022)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികള്‍ക്കുള്ള അഭിമുഖം തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുളള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 1.30 വരെ നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് /ഐ.റ്റി/ എഞ്ചിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും സി പ്ലസ് പ്ലസ് / സി ഹാഷ് എന്നീ പ്രോഗ്രാമിംഗില്‍ കഴിവുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 30 വയസ്. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 9847 661 702.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യുടെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ നടപ്പിലാക്കിവരുന്ന എ.ആര്‍/വി.ആര്‍ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കില്‍ പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടര്‍ സയന്‍സ്/കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐ.ടി/എന്‍ജിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങില്‍ കഴിവുമുള്ള ഉദ്യോഗാര്‍ഥികളുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സി-ഡിറ്റിന്റെ  ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.30 വരെ നടത്തും.  ഉയര്‍ന്ന പ്രായ പരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847661702

ബന്ധപ്പെട്ട വാർത്തകൾ: ഭെല്ലിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്‌തികകളിൽ 150 ഒഴിവുകൾ

താല്‍ക്കാലിക നിയമനം

മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലാണ് നിയമനം.

ഈ മാസം 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28 ന് രാവിലെ 10 മുതലും, പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28ന് ഉച്ചയ്ക്ക് രണ്ടു മുതലും, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മുതലും നടത്തും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യു നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0468-2322762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്‌സൈറ്റിലും (https://ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളെജില്‍ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ്  പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ പത്തിനാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecskp.ac.in, 0466 2260565.

താത്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. ഇതിലേക്കായി സെപ്റ്റംബർ 26ന്  എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 24ന് വൈകുന്നേരം നാലിന്  മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന്  ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

English Summary: Today's Job Vacancies (21/09/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds