വാക്ക് ഇൻ ഇന്റർവ്യൂ 29ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്), ക്ലിനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10ന് തൃശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂന് ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/07/2022)
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ., തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
ബന്ധപ്പെട്ട വാർത്തകൾ: എൻടിപിസിയിലെ 60 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
എംപ്ലോയബിലിറ്റി സെന്റർ അഭിമുഖം
കോട്ടയം: വിവിധ ജോലി ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 26 ന് അഭിമുഖം നടത്തുന്നു. പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ കോട്ടയം, ഏറ്റുമാനൂർ, മുത്തൂർ, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയിൽസ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോർ ഹോസ്റ്റസ്, സെക്യൂരിറ്റി ഗാർഡ്‌സ് (സ്ത്രീ, പുരുഷൻ), ഡ്രൈവർ, ഡെസ്പാച്ച് ക്ലാർക്ക്, വിഷ്വൽ മെർക്കൻഡൈസർ എന്നീ തസ്തികകളിലെ ഒഴിവുകളിലാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയിൽ പ്രായമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 -2563451/2565452.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2022)
ഫാർമസിസ്റ്റ് നിയമനം
കോട്ടയം: അറുന്നൂറ്റിമംഗലം സി.എച്ച്.സിയിലെ ഫാർമസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം / ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ കാർഡ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 28ന് വൈകിട്ട് അഞ്ചിനകം chcarmangalam@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്് ഫോൺ: 04829 252376.
Share your comments