ഗസ്റ്റ് അധ്യാപകർ
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി. ഇ/ ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്ക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484, 0471 – 2300485.
ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
താത്ക്കാലിക നിയമനം
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്സ്മാൻ ( ഹൈഡ്രോളിക്സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ് സി ഫിസിക്സും (നെറ്റ് അഭലഷണീയം) ട്രേഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടി എച്ച്എസ് എല്‍ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10.30ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഓറല്‍ ആന്റ് മാക്സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലേക്ക് സീനിയര്‍ റസിഡന്റിന്റെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറല്‍ ആന്റ് മാക്സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസും കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ബി.ഡി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, ബി.ഡി.എസ് സര്‍ട്ടിഫിക്കറ്റ്, എം.ഡി. എസ്. മാര്‍ക്ക് ലിസ്റ്റുകള്‍, എം.ഡി. എസ്. സര്‍ട്ടിഫിക്കറ്റ്, കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233076.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2023)
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും. മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സല് രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായവരും ദുശ്ശീലങ്ങള്‍ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം
ഇന്റര്‍വ്യൂ
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് നാളെ (27) രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27 രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ്്, ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എം.ടെക്. അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍: 04734 231776
Share your comments