<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2022)

ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം.

Meera Sandeep
Today's Vacancies (01/07/2022)
Today's Vacancies (01/07/2022)

സ്റ്റാഫ് നഴ്‌സ് നിയമനം; അഭിമുഖം ജൂലൈ ആറിന്

ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477- 2230624, 8304057735.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനായി ജൂലൈ 6 നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത- ഡി.എം.എല്‍.റ്റി. (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍), ബി.എസ്.സി.എം.എല്‍.റ്റി., പാര മെഡിക്കല്‍ രജിസ്ട്രേഷന്‍, പ്രായ പരിധി 45 വയസ്സില്‍ താഴെ.  ദിവസവേതനം 460/ രൂപ. താല്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ നിയമനം ഡിസംബര്‍ 12 വരെയോ മാതൃത്വ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ലാബ് ടെക്നിഷ്യന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ ആയിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2022)

ആരോഗ്യകേരളം അപേക്ഷ ക്ഷണിച്ചു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജെ.സി ക്വാളിറ്റി അഷ്വറന്‍സ്, ട്യൂബര്‍ക്കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി.എച്ച്.വി), മെഡിക്കല്‍ ഓഫീസര്‍ (മിസ്റ്റ് പ്രോഗ്രാം) എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ജൂലൈ 6 ന് വൈകിട്ട് 4 ന് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.  കൂടുതല്‍  വിവരങ്ങള്‍ക്കുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍: 04826 232221.

ലാബ് ടെക്‌നിഷ്യന്‍ നിയമനം

കൊണ്ടോട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കൊണ്ടോട്ടി ബ്ലോക്ക് പാഞ്ചായത്ത് ഓഫീസില്‍ നടക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിലെ 458 വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ലാബ് ടെക്‌നിഷ്യന്‍ നിയമനം

കൊണ്ടോട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കൊണ്ടോട്ടി ബ്ലോക്ക് പാഞ്ചായത്ത് ഓഫീസില്‍ നടക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവണം.

താൽക്കാലിക നിയമനം

ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത: ആർ സി ഐ രജിസ്ട്രേഷനോടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/പി ജി ഡി സി പി. സൈക്യാട്രിക് സോഷ്യൽ വർക്കർ, യോഗ്യത: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം ഫിൽ/ പി ജി ഡി പി എസ് ഡബ്ല്യു. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2700709.

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

യു.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം യു. പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 517/ 2019) തസ്തികയുടെ അഭിമുഖം (നാലാം ഘട്ടം) എറണാകുളം ജില്ലാ പി. എസ്. സി ഓഫീസില്‍ ജൂലൈ ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ. ടി. ആര്‍ പ്രൊഫൈല്‍ വഴിയും എസ്. എം. എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എറണാകുളം ജില്ലാ ഓഫീസില്‍ എത്തണം.

എംപ്ലോയബിലിറ്റി സെന്റര്‍ ഇന്റര്‍വ്യു

കോട്ടയം: വിവിധ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്രമുഖ ധനകാര്യ, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലേക്കു റിലേഷന്‍ഷിപ്പ് ഓഫീസര്‍, അസോസിയേറ്റ് ബ്രാഞ്ച് മാനേജര്‍, മാനേജിംഗ് പാര്‍ട്ണര്‍, ഏജന്‍സി റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ഡവലപ്പ്മെന്റ് മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഇന്റര്‍വ്യു്. പ്ലസ്ടു, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 45നും ഇടയില്‍ പ്രായപരിധിയുള്ള യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാം. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0481 2563451, 2565452

ക്ലറിക്കല്‍ അസിസ്റ്റന്‍റ്  ഒഴിവ്

പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ  ഹോമിയോ ആശുപത്രി, പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ ഒന്നിന് രാവിലെ 11മുതല്‍ നടക്കും. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.  പ്രായം 18നും 45നും മധ്യേ. ഏഴാം ക്ലാസ് യോഗ്യതയും  പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2251232, 8075751649.

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കാര്യാലയത്തിലെ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  ജൂലൈ 6ന് രാവിലെ 11 മണിക്ക് ഗവ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വച്ചാണ് അഭിമുഖം.  ഉദ്യോഗാര്‍ത്ഥികള്‍ സയന്‍സ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ്സ്ടൂ അല്ലെങ്കില്‍ തത്തുല്യ  യോഗ്യതാ പരീക്ഷ പാസായിരിക്കണം. കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10. 30ന് ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712460190.

English Summary: Today's Vacancies (01/07/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds