<
  1. News

പ്രധാന കാർഷിക വാർത്തകൾ-അത്യുല്പാദനശേഷിയുള്ള കുരുമുളക് തൈകളും, ടിഷ്യുകൾച്ചർ വാഴത്തൈകളും ഏറ്റവും കുറഞ്ഞ നിരക്കിൽ, വിവിധ കാർഷിക പരിശീലന പരിപാടികൾ

ആസാദ് കാ അമൃത് മഹോത്സവം ആഘോഷവുമായി ബന്ധപ്പെട്ട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഈ മാസം 26 ന് കിസാൻ മേള സംഘടിപ്പിക്കുന്നു.

Priyanka Menon
പ്രധാന കാർഷിക വാർത്തകൾ
പ്രധാന കാർഷിക വാർത്തകൾ

1. ആസാദ് കാ അമൃത് മഹോത്സവം ആഘോഷവുമായി ബന്ധപ്പെട്ട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഈ മാസം 26 ന് കിസാൻ മേള സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രകൃതികൃഷി, കാർഷിക യന്ത്രവൽക്കരണം, ഉത്തമ കൃഷിരീതികൾ, വളർന്നു വരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ പ്രദർശനവും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞർ കർഷകരുമായി മുഖാമുഖ പരിപാടിയും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെടണം.

ബന്ധപ്പെട്ട വാർത്തകൾ: ഓപ്പറേഷൻ മത്സ്യ: 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു

2. അഗ്രി ക്ലിനിക് ആൻഡ് ആൻറി ബിസിനസ് സെൻറർ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ 'സംരംഭകത്വവും സ്വയം തൊഴിലവസരങ്ങളും' എന്ന വിഷയത്തിൽ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ കേന്ദ്ര കാർഷിക സർവ്വകലാശാലയിൽ നിന്നോ ഭാരത സർക്കാരിൻറെ കൃഷി കർഷക ക്ഷേമ സഹകരണ മന്ത്രാലയത്തിന് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നോ കൃഷി ശാസ്ത്രത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം, ശാസ്ത്രം, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ എന്നിവയുടെ അംഗീകാരമുള്ള ബിരുദം, ശാസ്ത്ര അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ 60 ശതമാനത്തിലധികം കൃഷിശാസ്ത്രം ആയിട്ടുള്ളതും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളതുമായ ബിരുദം, പ്ലസ് ടു തലത്തിൽ 55% കുറയാതെ മാർക്കോടെ ഉള്ള കൃഷി ശാസ്ത്ര കോഴ്സ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഓഫീസിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈനായി https://acabcmis.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് സമർപ്പിച്ചതിനു ശേഷം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, മേഖല പട്ടാമ്പി പി. ഒ, പാലക്കാട് ജില്ല -679 306 എന്ന വിലാസത്തിൽ അയച്ചു കൊടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വേനൽമഴയിലെ കൃഷിനാശം പച്ചക്കറി വിലയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു

3. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടത്തിൽ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. ഡ്രിപ്പ്, സ്പ്രിംഗ്ലർ തുടങ്ങി ആധുനിക ജലസേചന രീതിയുടെ ഗുണഭോക്താക്കൾ ആകുവാൻ ഈ പദ്ധതിയിലൂടെ കർഷകർക്ക് അവസരം ലഭ്യമാകും. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതിചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.

Kisan Mela is being organized on the 26th of this month at Krishi Vigyan Kendra in connection with the celebration of Azad Ka Amrit Mahotsav.

4. കാസർഗോഡ് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജില് ഹൈടെക് നേഴ്സറിയിൽ നിന്ന് നാഗപതിവയ്ക്കൽ രീതിയിൽ വേരുപിടിപ്പിച്ച അത്യുൽപാദനശേഷിയുള്ള പന്നിയൂർ, വിജയ്, കരിമുണ്ട തുടങ്ങിയ ഇനങ്ങളിലുള്ള കുരുമുളക് തൈകൾ ലഭ്യമാണ്. കുരുമുളക് തൈകൾ തൈ ഒന്നിന് 25 രൂപ നിരക്കിൽ ഇൻസ്ട്രക്ഷൻ ഫാം ഓഫീസിൽ ലഭ്യമാണ്.

5. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറി കൾച്ചർ സെന്ററിൽ ഉൽപാദിപ്പിക്കുന്ന നേന്ത്രൻ, ചെങ്കദളി തുടങ്ങിയവയുടെ ടിഷ്യുകൾച്ചർ ഇനം വാഴ തൈകൾ തൈ ഒന്നിന് 20 രൂപ നിരക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471-2413739.

ബന്ധപ്പെട്ട വാർത്തകൾ: ചക്രവാതചുഴിയുടെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

English Summary: Top Agricultural News High yielding pepper seedlings and tissue culture banana seedlings at low cost, various agricultural training programs

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds