നല്ല കിടിലൻ കളിപ്പാട്ടങ്ങളുണ്ടാക്കി മറ്റുള്ളവരെ ഞെട്ടിക്കാൻ കഴിവുള്ളവരാണോ നിങ്ങൾ? എങ്കിൽ കേന്ദ്രസർക്കാർ ഒരുക്കുന്ന ടോയ്ക്കത്തോൺ 2021-ൽ നിങ്ങൾക്കും പങ്കാളികളാകാം. ഇന്ത്യൻ സംസ്കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിർമിക്കേണ്ടത്.
Toycathon 2021 is a unique opportunity for Students, Teachers, Start-ups and Toy experts/professionals in India to submit their innovative toys/games concepts and win large number of prizes worth Rs. 50 lakhs.
Under the ‘AatmaNirbhar Bharat Abhiyan’ initiated by our Hon’ble Prime Minister, Shri. Narendra Modi, Toycathon-2021 is conceived to challenge India’s innovative minds to conceptualize novel Toy and Games based on Bharatiya civilization, history, culture, mythology and ethos.
വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ മൂന്ന് ട്രാക്കുകളായാണ് മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക.
വിദ്യാർഥികളേയും അധ്യാപകരേയും ഈ മൽസരത്തിൽ പങ്കാളികളാക്കണമെന്ന് സർവകലാശകളോയും വൈസ് ചാൻസിലർമാരോടും യു.ജി.സിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സംസ്കാരം, ചരിത്രം, സാമൂഹിക-മാനുഷിക മൂല്യങ്ങൾ, പരിസ്ഥിതി, ഭിന്നശേഷിക്കാർ തുടങ്ങി ഒമ്പതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം.
അപേക്ഷ
toycathon.mic.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് മൽസരത്തിന് അപേക്ഷിക്കേണ്ടത്. ജനുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
Share your comments