ശ്രീനാരായണഗുരുദേവൻ, സ്വാമി ശിവാനന്ദ പരമഹംസർ, സ്വാമി നിർമലാനന്ദഗിരി മഹാരാജ് എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് പാരമ്പര്യ വൈദ്യ സെമിനാർ കോഴിക്കോട് വടകര ടൗൺ ഹാളിൽ നടക്കുന്ന ഹരിതാമൃതം 24ൽ ഫെബ്രുവരി 11 ഞായറാഴ്ചനടക്കുകയുണ്ടായി.
മഹാത്മാ ദേശസേവ ട്രസ്റ്റ് ബോർഡ് മെമ്പർ എൻ കെ സജിത്തിന്റെ സ്വാഗതത്തോടുകൂടിയ പരിപാടിയിൽ മഞ്ചേരി എംവി ജനാർദ്ദനൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ ഗോപാലൻ വൈദ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. മഹാത്മാ ദേശസേവ ട്രസ്റ്റ് ജനറൽ കൺവീനർ പുറംന്തോടത്ത് ഗംഗാധരൻ സ്മരണാഞ്ജലി അർപ്പിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ജീവിത ചരിത്രവും അദ്ദേഹത്തിന്റെ വൈദ്യ പാരമ്പര്യവും പി വി ബാലകൃഷ്ണൻ വൈദ്യർ മുഖ്യപ്രഭാഷണത്തിൽ അവതരിപ്പിച്ചു. ഡോ. ഡി സുരേഷ് കുമാർ ഗുരുക്കൾ, വാസുദേവ കിഷോർ ഗുരുക്കൾ, മടിക്കൈ കുമാരൻ വൈദ്യർ എന്നിവർ വിവിധ വൈദ്യ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിച്ചു.
മുത്തശ്ശി വൈദ്യം, ആരോഗ്യപരിപാലനത്തിലെ തായ് വഴികൾ എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായ പി രജനി തന്റെ വൈദ്യ ചികിത്സ അനുഭവങ്ങൾ.
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. പി കെ സുബ്രഹ്മണ്യൻ പരിപാടിക്ക് അഭിവാദ്യം അർപ്പിച്ചു.
തുടർന്ന് ഉച്ചക്ക് ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ തപോവനം കൊച്ചിയുടെ ഡയറക്ടർ മഹേഷ് മങ്ങാട് വിവിധ രോഗങ്ങൾക്കുള്ള മുത്തശ്ശി വൈദ്യത്തിലെ ഒറ്റമൂലി ചികിത്സകൾ ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് അനുസരിച്ച് ലളിതമായ രീതിയിൽ മനസ്സിലാക്കി കൊടുത്തു.
വൈകുന്നേരം അഞ്ചുമണിക്ക് ഔഷധസസ്യങ്ങളുടെ പ്രാധാന്യം ക്യാൻസർ ചികിത്സയിൽ എന്ന വിഷയത്തെക്കുറിച്ച് കെ തങ്കച്ചൻ വൈദ്യർ പ്രഭാഷണം നടത്തി. ക്യാൻസർ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ് എന്ന ചികിത്സ അനുഭവങ്ങൾ വേദിയിൽ അദ്ദേഹം പങ്കുവച്ചു.
Share your comments