<
  1. News

കൂൺ കൃഷിയിൽ പരിശീലനം

വ്യാവസായികമായി കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി *നവംബർ മാസം 6, 7(വെള്ളി, ശനി )* തിയതികളിൽ അമ്പലവയൽ എടക്കൽ ഗുഹാറോഡ്, കുപ്പക്കൊല്ലിയിൽ പ്രവർത്തിക്കുന്ന *സീഡിന്റ* ഓഫിസിൽ വെച്ച് പരിശീലനം നടത്തപ്പെടുന്നു.

K B Bainda
കുറഞ്ഞ ചിലവിൽ സ്ഥിര വരുമാനം കിട്ടുന്ന രീതിയിൽ കൂൺ കൃഷിയിലും ഏർപെടാവുന്നതാണ്
കുറഞ്ഞ ചിലവിൽ സ്ഥിര വരുമാനം കിട്ടുന്ന രീതിയിൽ കൂൺ കൃഷിയിലും ഏർപെടാവുന്നതാണ്

 

 

 

വ്യാവസായികമായി കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നവംബർ മാസം 6, 7(വെള്ളി, ശനി ) തിയതികളിൽ അമ്പലവയൽ എടക്കൽ ഗുഹാറോഡ്, കുപ്പക്കൊല്ലിയിൽ പ്രവർത്തിക്കുന്ന *സീഡിന്റ* ഓഫിസിൽ വെച്ച് പരിശീലനം നടത്തപ്പെടുന്നു. നിലവിലുള്ള ജോലി ചെയ്യുന്നതോടൊപ്പം തന്നെ ബാക്കിയുള്ള സമയങ്ങളിൽ കുറഞ്ഞ ചിലവിൽ സ്ഥിര വരുമാനം കിട്ടുന്ന രീതിയിൽ കൂൺ കൃഷിയിലും ഏർപെടാവുന്നതാണ്. വിവിധ തരം കൂണുകൾ, കൂൺ കൃഷിയിൽ പാലിക്കേണ്ട ശുചിത്വം, കൂൺ കൃഷിയുടെ തിയറിയും പ്രാക്ടിക്കലും, കൂണിലെ രോഗ കീടബാധ, ഗവണ്മെന്റിന്റെ വിവിധ സബ്‌സിഡികൾ തുടങ്ങിയവയിൽ വിശദമായ ക്ലാസുകൾ നല്കപ്പെടുന്നതാണ്. കൂടാതെ കൂൺ കേക്ക്, കൂൺ ബിസ്‌ക്കറ്റ്, കൂൺ അച്ചാർ, തുടങ്ങി നിരവധി മൂല്യ വർധിത ഉത്പന്നങ്ങളുടെ പരിശീലനവും, ഉത്പാദനവും, വില്പനയും വിപുലമായ രീതിയിൽ നടത്തുന്നതിന് *സീഡ്* ലക്ഷ്യമിടുന്നുണ്ട്.
ഇതിന് പുറമെ സീഡിന്റെ 'സുഭിക്ഷ ഗൃഹം ' പദ്ധതിയിൽ ചേരുന്നവർക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനു സൗജന്യ പരിശീലനം നൽകുന്നതാണ്. കൂൺ കൃഷി പരിശീലനത്തിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497305518, 9605175402 എന്നീ നമ്പറിൽ ബന്ധപെടുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?

#Mushroom #Subhikshgriham #seed #onlineclass #subsidy

English Summary: Training in mushroom cultivation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds