സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ ലഭിക്കും.
മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കും. തെക്കൻ ജില്ലകളിലും മഴ ശക്തമായിരിക്കും.
അറബിക്കടലിൽ ലക്ഷദ്വീപ് കവരത്തിക്ക് സമീപമായി ഇന്നലെ രൂപം കൊണ്ട ന്യൂനമർദവും കാലവർഷക്കാറ്റുമാണ് മഴയ്ക്ക് കാരണം. നാളെയോടെ വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം നീങ്ങും.
ഇതോടെ തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ ജില്ലകളിൽ കാസർകോട് ഒഴികെ മഴ കൂടുകയും ചെയ്യും .രാത്രികാലങ്ങളിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
വരും മണിക്കൂറിൽ സംസ്ഥാന വ്യാപകമായി മഴപെയ്യും.ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ , കണ്ണൂർ , കാസർഗോഡ് ജില്ലകളിളിലും ലക്ഷദ്വീപ് മേഖലയിലും മിതമായ മഴയ്‌ക്കൊപ്പം 40 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Moderate rainfall with gusty wind upto 40 kmph at a few places in Kottayam, Alappuzha, Ernakulam, Idukki, Malappuram, Kozhikode, Palakkad, Thrissur, Kannur and Kasargod districts and over Lakshadweep area.
തിരുവനന്തപുരം
കുറഞ്ഞ കൂടിയ താപനില
24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
പുനലൂർ
23°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില
24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോട്ടയം - കുറഞ്ഞ കൂടിയ താപനില
24°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കൊച്ചി - കുറഞ്ഞ കൂടിയ താപനില
24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
25°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കണ്ണൂർ - കുറഞ്ഞ കൂടിയ താപനില
25°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
Share your comments