തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള മധ്യ കിഴക്കന് അറബിക്കടല് പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്.മധ്യ പടിഞ്ഞാറന് അറബിക്കടലിലും അതിനോടു ചേര്ന്നുള്ള തെക്ക് പടിഞ്ഞാറന് അറബിക്കടല് പ്രദേശത്തുമായി മറ്റൊരു ന്യൂനമര്ദ്ദം 2020 മെയ് 29 നോട് കൂടി രൂപപ്പെടാന് സാധ്യതയുണ്ടെന്നും അറിയിപ്പില് പറയുന്നു.( Two depressions are forming in Arabian sea, the meteorological department informed. One will be at south east Arabian sea and other on middle west sea. Middle west will develop on May 29th and the other one on 31st may)
അറബിക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2020 മെയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.ന്യൂനമര്‍ദ്ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.( Disaster Management Authority directed to stop fishing from 28th May midnight and asked all fishers now at sea to be back before 28th midnight or be back to nearby safety. )
കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ മല്‍സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ 'ഓറഞ്ച് ബുക്ക് 2020' ലെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കി മല്‍സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ( Rough sea may cause damages to coastal areas and directed to identify camps under strict protocol of COVID 19)
സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ പൊതുവില്‍ ശക്തമായ കാറ്റ് മൂലം മരങ്ങള്‍ കടപുഴകി വീഴാനും ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കേണ്ടതാണ്.( Chances of heavy storm is there and precautions to be taken by the public and the authorities , disaster management officials said)
ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ന്യൂനമര്‍ദ്ദ സ്വാധീനത്താല്‍ മഴ ലഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ നിര്‍ദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് .അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.( Heavy rain is also predicted. All essential precautions to be taken to protect the people and the valuables, suggests the officials )
ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍, ഫിഷറീസ്, കെഎസ്ഇബി, പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും 24*7 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും അവ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും വേണം. വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കേണ്ട വിധം, മുന്നറിയിപ്പുകള്‍ മനസ്സിലാക്കേണ്ട വിധം, കോവിഡ് 19 പശ്ചാത്തലത്തില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, വിവിധ പ്രോട്ടോക്കോളുകള്‍ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ 'ഓറഞ്ച് ബുക്ക് 2020' ല്‍ വിശദീകരിക്കുന്നുണ്ട്. 'ഓറഞ്ച് ബുക്ക് 2020' മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഓരോ വകുപ്പും പ്രതികരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണം. ഓറഞ്ച് ബുക്ക് 2020 https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.( Authority directed to start control rooms in District Emergency Operation Centers,Taluk offices,Fisheries,KSEB and police departments. Disaster Management Toll free Number - 1077 )
കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടര്‍ന്നുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണം.താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ഗള്‍ഫ് ഓഫ് മാന്നാര്‍, പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന് അറബിക്കടല്‍, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ( The dangerous zones for fishers are the Gulf of Mannar, west part of Bay of Bengal,south west Arabian sea and North west Arabian sea, the press release says)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി
Share your comments