സംരംഭങ്ങൾക്ക് ഉദ്യം രജിസ്‌ട്രേഷൻ നിർബന്ധമല്ല. എന്നാൽ, സബ്‌സിഡിയും മറ്റ് സർക്കാർ ധനസഹായങ്ങളും ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമാണ്.
നിലവിൽ ഇ.എം.2., ഉദ്യോഗ് ആധാർ എന്നിവ എടുത്തിരിക്കുന്നവർ ഉദ്യം രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം. അവരുടെ നിലവിലുള്ള രജിസ്ട്രേഷന്റെ കാലാവധി മാർച്ച് 31 വരെയുണ്ടാകും. കേന്ദ്രസർക്കാരിന്റെ കീഴിലാണ് ഉദ്യം രജിസ്‌ട്രേഷൻ വരുന്നത്.
Udyam Registration Online - Digital Udyam Certificate.Udyam Registration Portal Except this portal of Government of India and Government's Single Window Systems, no other private online or offline system, service, agency or person is authorized or entitled to do MSME Registration or undertake any of the activity related with the process.
ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഇൻകം ടാക്സും ചരക്ക്-സേവന തിരിച്ചറിയൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സംരംഭത്തിന്റെ നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും വിവരങ്ങൾ സർക്കാർ ഡേറ്റ ബേസിൽ നിന്ന് ഓട്ടോമാറ്റിക്കായി എടുക്കാവുന്നതാണ്. കയറ്റുമതി ഒഴുവാക്കിയാണ് വിറ്റുവരവ് കണക്കാക്കുക.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
സൗജന്യമാണ് രജിസ്‌ട്രേഷൻ. സംരംഭം തുടങ്ങുന്ന ഏതൊരു വ്യക്തിക്കും https://udyamregistration.gov.in/Government-India/Ministry-MSME-registration.htm പോർട്ടൽ വഴി അപേക്ഷിക്കാം.
രജിസ്‌ട്രേഷന് ആധാർ നിർബന്ധമാണ്.
ഏപ്രിൽ ഒന്നു മുതൽ പാനും ജി.എസ്.ടി. നമ്പറും രജിസ്‌ട്രേഷൻ എടുക്കാൻ നിർബന്ധമാണ്.
ഉദ്യം രജിസ്‌ട്രേഷൻ പൂർണമായും പേപ്പർരഹിതമാണ്. വേറെ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.
രജിസ്‌ട്രേഷന് ശേഷം ഉദ്യം സർട്ടിഫിക്കറ്റ് എന്ന ഇ-സർട്ടിഫിക്കറ്റ് ഉപഭോക്താവിന് ലഭിക്കും.
രജിസ്‌ട്രേഷൻ സമയത്ത് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്താനോ വിവരങ്ങൾ മനഃപൂർവം മറച്ചുവെക്കാനോ പാടില്ല. ഇത് ശിക്ഷാ നടപടികൾക്ക് വിധേയമാക്കേണ്ടിവരും.
ഉദ്യം രജിസ്‌ട്രേഷൻ ഒരു സംരംഭത്തിന്റെ സ്ഥിരം രജിസ്‌ട്രേഷനും അടിസ്ഥാന തിരിച്ചറിയൽ നമ്പറുമായിരിക്കും.
Share your comments