<
  1. News

റംസാൻ വിഷു ചന്തകൾ തുടങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്തകൾക്ക് അനുമതി നൽകിയിരുന്നില്ല. ഇലക്ഷൻ കമ്മീഷൻ്റെ നടപടിക്കെതിരെ സംസ്ഥാനം കേരള ഹൈ കോടതി മുൻപാകെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.

Athira P
സംസ്ഥാനത്ത് തുടങ്ങാനിരുന്ന റംസാൻ വിഷു ചന്തകൾ തുടങ്ങുന്നതിൽ അനിശ്ചിതത്വം
സംസ്ഥാനത്ത് തുടങ്ങാനിരുന്ന റംസാൻ വിഷു ചന്തകൾ തുടങ്ങുന്നതിൽ അനിശ്ചിതത്വം

1.ആഘോഷങ്ങൾ പ്രമാണിച്ചു സംസ്ഥാനത്ത് തുടങ്ങാനിരുന്ന റംസാൻ വിഷു ചന്തകൾ തുടങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു.   മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർ ഫെഡ് റംസാൻ - വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്തകൾക്ക് അനുമതി നൽകിയിരുന്നില്ല. സഹകരണ ബാങ്കുകളുടെ 280 ഓളം ചന്തകൾ സംസ്ഥാനത്തുടനീളം ഒരുക്കാനായിരുന്നു പദ്ധതി. അതേസമയം ചന്തകൾ  നിർത്തിവെക്കാനുള്ള  ഇലക്ഷൻ കമ്മീഷൻ്റെ നടപടിക്കെതിരെ സംസ്ഥാനം കേരള ഹൈ കോടതി മുൻപാകെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കൺസ്യൂമർ ഫെഡിൻ്റെ നേരിട്ടുള്ള നേതൃത്വത്തിൽ 77 താലൂക്ക് കേന്ദ്രങ്ങളിലും എല്ലാ ത്രിവേണി സ്റ്റോറുകളിലും ചന്തകൾ തുടങ്ങാനായിരുന്നു മുൻപേ തീരുമാനിച്ചിരുന്നത്.

2.കൊക്കോകർഷകരുടെ പ്രതീക്ഷകൾ  ആവോളമുയർത്തി മാർക്കെറ്റിൽ കൊക്കോ വിലകുതിപ്പ് തുടരുന്നു. ഈ വർഷം പച്ച  കൊക്കോ ബീൻസിൻ്റെ വില വർഷാവർഷം ഏതാണ്ട് അഞ്ചിരട്ടി വർധിച്ചു, അതേ കാലയളവിൽ ഉണങ്ങിയ കൊക്കോ ബീൻ വില മൂന്നിരട്ടിയിലധികം വർധിച്ചു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 800-850 രൂപയായി. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി.ആഗോള കൊക്കോ ഉൽപ്പാദനം ഏകദേശം 11% കുറഞ്ഞത് ആഗോള വിപണിയിൽ ചരക്കുകളുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായതാന് ഇത്തരത്തിൽ വില വർദ്ധനവിന് കാരണം. മുൻനിര ഉൽപ്പാദകരായ ഐവറി കോസ്റ്റിൽ ലഭ്യത കുറവായതാണ് ആഗോള മാർകെറ്റിൽ വില കുതിച്ചുയരാൻ കാരണമായത്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീൻസിൻ്റെ വില ഗണ്യമായി വർധിച്ചതോടെ ചോക്ലേറ്റുകളുടെ വിലയിലും വർദ്ധനവുണ്ടാകും. ഇന്ത്യയിൽ ഒരു കിലോ കൊക്കോ ബീൻസിൻ്റെ വില ഏകദേശം 150-250 രൂപയിൽ നിന്ന് 800 രൂപയായി ഉയർന്നതായി റിപ്പോർട്ട്. ഈസ്റ്ററിനു മുന്‍പ്‌ 750 രൂപയില്‍ എത്തിയിരുന്ന കൊക്കോ വില അവധികഴിഞ്ഞ് വിപണികള്‍ സജീവമായതോടെയാണ്‌ വീണ്ടും ഉയർന്നത്. ലോകവിപണിയില്‍ ചോക്ലേറ്റിന് വന്‍ഡിമാന്‍ഡുള്ളതിനാൽ വില വര്‍ധന തുടരാനാണു സാധ്യത.

3. കേരളത്തിൽ വേനൽ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വേനൽ മഴ എത്തുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം എന്നീ ആറ്  ജില്ലകളിലാണ് വേനൽ മഴ  എത്തുക. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും പതിനൊന്നാം തീയതി  ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12-ാം തീയതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  പുറത്തിറക്കിയ അറിയിപ്പിൽ മുന്നറിയിപ്പ് നൽകി.

4.സംസ്ഥാനത്ത് റമദാൻ വിഷു ആഘോഷങ്ങൾക്കു മുൻപായി ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ തുടങ്ങും. ആറുമാസത്തെ കുടിശ്ശികയുണ്ടായിരുന്ന പെൻഷൻ തുകയിൽ രണ്ടു മാസത്തെ കുടിശ്ശികയാണ് ഇന്ന്  വിതരണം ചെയ്യുന്നത്. ഇതോടെ ഇനി നാല് മാസത്തെ പെൻഷൻ തുകയാണ് കുടിശ്ശികയായി അവശേഷിക്കുക. 3200 രൂപ വീതം ഇന്ന് വിതരണം തുടങ്ങുന്ന സാഹചര്യത്തിൽ 62 ലക്ഷം ഗുണാഭക്താക്കൾക്കാണ് പണം ലഭിക്കുക. മസ്റ്ററിങ് പൂർത്തിയാക്കിയ മുഴുവൻ ആളുകൾക്കും വരുന ആഘോഷങ്ങൾക്ക് മുന്നോടിയായി പണം എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. ഇനി 4 മാസത്തെ പെൻഷനായ 6400 രൂപയാണ് ലഭിക്കാനുണ്ടാവുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്കു സഹകരണ സംഘങ്ങൾ വഴി പണം നേരിട്ടെത്തിക്കുകയുമാണ് ചെയ്യുക. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌.

English Summary: Uncertainty continues over opening of Ramzan Vishu markets

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds