<
  1. News

സഹകരണ മേഖലയിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി സുഗമമാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

കേന്ദ്ര കാര്‍ഷിക കൃഷി ക്ഷേമ, ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ, ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സഹകരണ മേഖലയില്‍ 'ലോകത്തെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി'നടപ്പാക്കുന്നത് സുഗമമാക്കുന്നതിനുള്ള ഒരു മന്ത്രിതല സമിതിക്ക്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

Meera Sandeep
സഹകരണ മേഖലയിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി സുഗമമാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
സഹകരണ മേഖലയിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി സുഗമമാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക കൃഷി ക്ഷേമ, ഉപഭോക്തൃ  ഭക്ഷ്യ പൊതുവിതരണ,  ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രാലയങ്ങളുടെ  വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സഹകരണ മേഖലയില്‍ 'ലോകത്തെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി' നടപ്പാക്കുന്നത് സുഗമമാക്കുന്നതിനുള്ള ഒരു മന്ത്രിതല സമിതിക്ക്‌   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

പ്രൊഫഷണല്‍ രീതിയില്‍ സമയബന്ധിതവും ഏകീകൃതവുമായി  പദ്ധതിയുടെ നടത്തിപ്പ് ഉറപ്പാക്കുന്നതിന്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത 10 ജില്ലകളിലെങ്കിലും സഹകരണ മന്ത്രാലയം ഒരു പൈലറ്റ് പദ്ധതി നടപ്പാക്കും. പദ്ധതിയുടെ വിവിധ പ്രാദേശിക ആവശ്യങ്ങളെക്കുറിച്ച് പൈലറ്റ് പദ്ധതി  മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും, രാജ്യത്താകമാനം പദ്ധതി നടപ്പാക്കുന്നത് അനുയോജ്യമായ രീതിയില്‍ ഇണക്കിചേര്‍ക്കുകയും ചെയ്യും.​

നടപ്പിലാക്കല്‍

തെരഞ്ഞെടുക്കപ്പെടുന്ന ലാഭകരമായ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായുള്ള സംഭരണകേന്ദ്രങ്ങള്‍ (ഗോഡൗണുകള്‍) തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് സൗകര്യമൊരുക്കുന്നതിന് അനുവദിച്ച വിഹിതത്തിനും നിശ്ചിത ലക്ഷ്യങ്ങള്‍ക്കും ഉള്ളില്‍, ആവശ്യമുള്ളപ്പോള്‍ അതത് മന്ത്രാലയങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന രീതികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം/ നടപ്പാക്കാനായിട്ട് സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രി, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി, ബന്ധപ്പെട്ട സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളുമായി ഒരുഅന്തർ മന്ത്രാലയ സമിതി  (ഐ.എം.സി) രൂപീകരിക്കും .

ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ക്ക് കീഴില്‍ ലഭ്യമാക്കിയിട്ടുള്ള വിഹിതം പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് കീഴില്‍ സംയോജിപ്പിക്കുന്നതിനായി താഴെപ്പറയുന്ന പദ്ധതികളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായ പദ്ധതികള്‍ക്ക് 17 വരെ അപേക്ഷിക്കാം

(എ) കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം:

  1. കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് -എ.ഐ.എഫ്),
  2. കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യ പദ്ധതി (അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം -എ.എം.ഐ),
  3. മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (എം.ഐഡി.എച്ച്),
  4. കാര്‍ഷിക യന്ത്രവല്‍ക്കരണത്തെക്കുറിച്ചുള്ള ഉപ ദൗത്യം (എസ്.എം.എ.എം)

(ബി) ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം:

  1. പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് സ്‌കീം (പ്രധാനമന്ത്രി മൈക്രോ ഭക്ഷ്യസംസ്‌ക്കരണ സ്ഥാപന പദ്ധതി- പി.എം.എഫ്.എം.ഇ) പ്രധാനമന്ത്രി ഔപചാരികമാക്കല്‍,
  2. പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജന (പി.എം.കെ.എസ്.വൈ)

(സി) ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം:

  1. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങളുടെ വിഹിതത്തിന്റെ അനുവദിക്കല്‍,
  2. കുറഞ്ഞ താങ്ങുവിലയിലെ സംഭരണ പ്രവര്‍ത്തനങ്ങള്‍

പദ്ധതിയുടെ പ്രയോജനങ്ങള്‍

- ബഹുമുഖ പദ്ധതി- പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പി.എ.സി.എസ്) തലത്തില്‍ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ച് രാജ്യത്തെ കാര്‍ഷിക സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അഭിസംബോധന ചെയ്യുകയെന്നത് മാത്രമല്ല മറ്റ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പി.എ.സി.എസുകളെ പ്രാപ്തമാക്കാനും ഇത് ലക്ഷ്യമിടുന്നു, അതായത്:

- സംസ്ഥാന ഏജന്‍സികള്‍ / ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) എന്നിവയുടെ സംഭരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു;

- ന്യായവില കടകളായി സേവിക്കുന്നു (എഫ്.പി.എസ്);

- കസ്റ്റം ഹയറിംഗ് കേന്ദ്രങ്ങളുടെ(കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന കേന്ദ്രങ്ങള്‍) സ്ഥാപിക്കല്‍;

-മൂല്യപരിശോധന, തരംതിരിക്കല്‍, ഗ്രേഡിംഗ് യൂണിറ്റുകള്‍ മുതലായവ ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ക്കുള്ള പൊതുവായ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍.

-അതിനും പുറമെ പ്രാദേശിക തലത്തില്‍ വികേന്ദ്രീകൃത സംഭരണശേഷി സൃഷ്ടിക്കുന്നത് ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും.

-കര്‍ഷകര്‍ക്ക് വിവിധ തെരഞ്ഞെടുക്കല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ, വിളകളുടെ നഷ്ടത്തിലുള്ള വില്‍പന തടയുകയും, അങ്ങനെ കര്‍ഷകരെ അവരുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില കണ്ടെത്താന്‍ പ്രാപ്തരാക്കുകയും ചെയ്യും.

-സംഭരണ കേന്ദ്രങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നതിനും സംഭരിച്ചവ വെയര്‍ഹൗസുകളില്‍ നിന്ന് എഫ്.പി.എസിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുമുള്ള ഗതാഗത ചെലവ് ഇത് വന്‍തോതില്‍ കുറയ്ക്കും.

-എല്ലാം ഗവണ്‍മെന്റ് എന്ന സമീപനത്തിലൂടെ (ഹോള്‍ ഓഫ് ഗവണ്‍മെന്റ് അപ്രോച്ച്) ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വൈവിദ്ധ്യവത്കരിക്കാന്‍ പി.എ.സി.എസുകളെ പ്രാപ്തരാക്കുകയും അതിലൂടെ കര്‍ഷക അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സമയപരിധിയും നടപ്പിലാക്കുന്ന രീതിയും

- മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ദേശീയതല ഏകോപന സമിതി രൂപീകരിക്കും.

- മന്ത്രിസഭ അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം നടപ്പാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

-മന്ത്രിസഭാ അംഗീകാരം ലഭിച്ച് 45 ദിവസത്തിനുള്ളില്‍ പി.എ.സി.എസുകളെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുമായി ഒരു പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും.

പശ്ചാത്തലം

''സഹകാര്‍-സേ-സമൃദ്ധി'' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ സംഘങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തി വിജയകരവും ഊര്‍ജ്ജസ്വലവുമായ വ്യാപാര സംരംഭങ്ങളാക്കി മാറ്റാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നിരീക്ഷിച്ചിരുന്നു. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ്, സഹകരണ മേഖലയില്‍ 'ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി സഹകരണ മന്ത്രാലയം കൊണ്ടുവന്നത്. പി.എ.സി.എസ് തലത്തില്‍ വെയര്‍ഹൗസ്, കസ്റ്റം ഹയറിംഗ് സെന്റര്‍, സംസ്‌കരണ യൂണിറ്റുകള്‍ മുതലായവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള കാര്‍ഷിക-അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുകയും അങ്ങനെ അവയെ വിവിധദ്ദോശ സംഘങ്ങളാക്കി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. പി.എ.സി.എസ് തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലൂടെ ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കാനും മതിയായ സംഭരണശേഷി സൃഷ്ടിക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും കഴിയും.

13 കോടിയിലധികം കര്‍ഷകരുടെ വലിയ അംഗത്വമുള്ള 1,00,000-ത്തിലധികം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പി.എ.സി.എസ്) രാജ്യത്തുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്‍ഷിക, ഗ്രാമീണ ഭൂപ്രകൃതിയെ അടിത്തറയില്‍ പരിവര്‍ത്തനം ചെയ്യുന്നതിനും അവസാനവ്യക്തിയില്‍ വരെ അവരുടെ ആഴത്തിലുള്ള വ്യാപനം പ്രയോജനപ്പെടുത്തുന്നതിനും പി.എ.സി.എസ് തലത്തില്‍ വികേന്ദ്രീകൃത സംഭരണ ശേഷി സ്ഥാപിക്കുകയും ഒപ്പം മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഈ മുന്‍കൈയിലൂടെ ചെയ്യുന്നത്. അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല, ഊര്‍ജസ്വലമായ സാമ്പത്തിക സ്ഥാപനങ്ങളായി മാറാന്‍ പി.എ.സി.എസിനെ പ്രാപ്തരാക്കുകയും ചെയ്യും.

English Summary: Union Cabinet approves facilitation of largest grain procurement scheme in cooperative sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds