<
  1. News

ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ അവലോകനം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ അവലോകനം ചെയ്യണമെന്ന് എൻസിപിസിആറിനോട് ആവശ്യപ്പെട്ടു

Meera Sandeep
Union Women and Child Development Minister Smt. Smriti Zubin Irani
Union Women and Child Development Minister Smt. Smriti Zubin Irani

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ അവലോകനം ചെയ്യണമെന്ന് എൻസിപിസിആറിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ കണ്ടുമനസ്സിലാക്കാനും അവലോകനം ചെയ്യാനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് (എൻസിപിസിആർ) ആവശ്യപ്പെട്ടു. അപര്യാപ്‌തതകൾ  മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിക്കാൻ എൻസിപിസിആറിനോട് മന്ത്രി ആവശ്യപ്പെട്ടു. അതുവഴി വരാനിരിക്കുന്ന ബജറ്റിൽ ഇവ കൊണ്ടുവരാൻ കഴിയും.

2015-ലെ ബാലനീതി (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) നിയമത്തിലെ സെക്ഷൻ 27 പ്രകാരം, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണം, ചികിത്സ, വികസനം, പുനരധിവാസം എന്നിവയ്‌ക്കായി കേസുകൾ തീർപ്പാക്കുന്നതിനും അടിസ്ഥാന ആവശ്യങ്ങളും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനും ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ശിശുക്ഷേമ സമിതി (CWC) സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നു. CWC യുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിലെ സെക്ഷൻ 30ന് അനുസൃതമായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷണമേകാന്‍ ന്യൂട്രീഷന്‍ ക്ലിനിക്

മിഷൻ വാത്സല്യ പദ്ധതി എല്ലാ ജില്ലയിലും CWC സ്ഥാപിക്കുന്നതിനും അവയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും നൽകുന്നു.

English Summary: Union Minister Smriti Irani to review infrastructure gaps in childcare homes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds