
കോവിഡ് 19 വ്യാപനം നിമിത്തം തൊഴില് നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ ക്ഷേമനിധി ബോര്ഡില് നിന്നുള്ള 1000 രൂപ ധനസഹായത്തിന് മെയ് 31 വരെ അപേക്ഷിക്കാം.പത്തനംതിട്ടയിലെ അപേക്ഷകര് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില് നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നല്കാം. കൈതൊഴിലാളി, ബാര്ബര്/ബ്യൂട്ടീഷന്, അലക്ക്, ക്ഷേത്രജീവനക്കാര് എന്നീ ക്ഷേമപദ്ധതികള് കൂട്ടിച്ചേര്ത്താണ് അസംഘടിതതൊഴിലാളി ക്ഷേമിനിധിബോര്ഡ് രൂപീകരിച്ചത്. വര്‍ധിപ്പിച്ച നിരക്കില്‍ തുക ഒടുക്കാതെ പഴയ പദ്ധതികളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അംഗങ്ങള്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടാനും ധനസഹായത്തിന് അപേക്ഷിക്കുവാനും അവസരമുണ്ട്. ജില്ലയിലെ അര്‍ഹരായ അംഗങ്ങള്‍ അംഗത്തിന്റെ പേര്, അംഗത്വനമ്പര്‍, വിലാസം, ജനനതീയതി, അംഗത്വം നേടിയ തീയതി, അംശാദായം അടച്ച കാലയളവ്, ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും അപേക്ഷകര്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊളളിച്ച് വെള്ളക്കടലാസില്‍ അപേക്ഷ നല്‍കണം.
Share your comments