<
  1. News

Unseasonal rain: മഹാരാഷ്ട്രയിൽ ഉള്ളി, ഗോതമ്പ്, മുന്തിരി വിളകൾ നശിക്കുന്നു

മഹാരാഷ്ട്രയിൽ കാലം തെറ്റിയുള്ള മഴ കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു, ന്യായമായ വില കിട്ടാൻ വേണ്ടി പോരാടുന്ന ഒരു കൂട്ടം കർഷകർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അകാല മഴ. ഇത് ഉള്ളി, ഗോതമ്പ്, മുന്തിരി തുടങ്ങിയ വിളകളെ നശിപ്പിക്കുന്നു.

Raveena M Prakash
Unseasonal rain fall: Maharashtra's crops like onion, wheat, grapes are getting destroyed
Unseasonal rain fall: Maharashtra's crops like onion, wheat, grapes are getting destroyed

മഹാരാഷ്ട്രയിൽ കാലം തെറ്റിയുള്ള മഴ കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു, ന്യായമായ വില കിട്ടാൻ വേണ്ടി പോരാടുന്ന ഒരു കൂട്ടം കർഷകർ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാല മഴ. ഇത് ഉള്ളി, ഗോതമ്പ്, മുന്തിരി തുടങ്ങിയ വിളകളെ നശിപ്പിക്കുന്നു. മാർച്ച് 6-ന്, പുലർച്ചെ 2 മണിയോടെ ആരംഭിച്ച മഴ തുടർന്നത് നാസിക് ജില്ലയിലെ ഒമ്പത് താലൂക്കുകളെ വളരെ മോശമായി ബാധിച്ചു. ബൽഗാൻ, കൽവാൻ, നിഫാദ്, ചന്ദ്‌വാഡ്, ദിൻഡോരി, യോള, സിന്നാർ, ഡിയോള, മാലേഗാവ് തുടങ്ങിയ താലൂക്കുകളാണ് മഴ മൂലം ബുദ്ധിമുട്ടിലായത്.

പ്രാഥമിക വിലയിരുത്തലിൽ, മാർച്ച് 6,7 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കാലവർഷക്കെടുതിയിൽ ഏകദേശം 2,685 ഹെക്ടറിലെ സ്റ്റാൻഡിംഗ് വിളകൾ നശിച്ചു. ഇതിൽ നിഫാദ് താലൂക്കിൽ മാത്രം 1,745 ഹെക്ടറിലെ ഗോതമ്പ് നശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അകാല മഴ, സംസ്ഥാനത്തെ 191 ഗ്രാമങ്ങളെയും 2,798 കർഷകരെയും ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഏഴ് മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, മാർച്ച് 8 വരെ മഴ തുടരുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. മഴ കനത്ത നാശത്തിന് കാരണമാകുമെന്ന് കർഷകർ അവകാശപ്പെട്ടു. 

കീടങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം പല കർഷകരും, അവരുടെ വിളകളെ തുറസ്സായ സ്ഥലത്ത് അഴുകാൻ അനുവദിച്ചു എന്ന് വെളിപ്പെടുത്തി. മഹാരാഷ്ട്രയിൽ ഉള്ളിക്ക് ന്യായമായ വില ലഭിക്കാതെ കർഷകർ കഷ്ടപ്പെടുകയാണെന്ന് ഉള്ളി ഉത്പാദക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഉള്ളിയ്ക്ക്, മെച്ചപ്പെട്ട നിരക്കുകൾ ആവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നത്. നിലവിൽ ഉള്ളി വില കിലോയ്ക്ക് 2 രൂപയും 4 രൂപയുമായി കുറഞ്ഞു, ഇതിൽ ഇൻപുട്ട് ചെലവ് ഉൾക്കൊള്ളുന്നില്ല, എന്ന് അദ്ദേഹം സൂചിപ്പിച്ചു. കാലാകാലങ്ങളിൽ പെയ്ത മഴ ദുരിതങ്ങൾ വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് ഇതേ കാലാവസ്ഥ തുടരുമെന്ന് IMD പ്രവചിക്കുന്നു. ഇത്തരം കാലാവസ്ഥ കീടങ്ങൾക്കും രോഗങ്ങൾക്കും അനുയോജ്യമാണ്. ഇത്, ഇലപ്പേനുകളും വെള്ളീച്ചകളും മറ്റ് കീടങ്ങളും വിളകളെ ആക്രമിക്കാൻ സാധ്യതയുണ്ട് എന്ന്, കർഷകർ പറഞ്ഞു.

കാർഷികോൽപന്നങ്ങളിൽ മഴ മൂലം ഉണ്ടാക്കുന്ന പാടുകൾ കർഷകർക്ക് വിളകൾ വിൽക്കാൻ അനുയോജ്യമല്ലാതാക്കുമെന്ന്, കർഷകർ ചൂണ്ടിക്കാട്ടി. മുന്തിരി, ഗോതമ്പ്, ചേന, ചോളം തുടങ്ങിയ പല വിളകളും അപകടാവസ്ഥയിലാണെന്ന് കർഷകർ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് വിളവെടുപ്പിന് തയ്യാറായ ഗോതമ്പ് ഒറ്റരാത്രികൊണ്ട് തകർന്നതായി ദിൻഡോരി താലൂക്കിലെ കർഷകർ പറഞ്ഞു. മുന്തിരിയുടെ വിളവെടുപ്പ് കാലമാണിത്, മാത്രമല്ല മഴ പഴങ്ങളിൽ വിള്ളലുണ്ടാക്കാനും ഒടുവിൽ കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്, എന്ന് ഒരു കർഷകൻ പറഞ്ഞു. നിലവിൽ മുന്തിരിയ്ക്ക് കിലോഗ്രാമിന് 80 രൂപയാണ്, കയറ്റുമതി നിരക്ക് പ്രാദേശിക വിപണിയിൽ 10 രൂപയായും 20 രൂപയായും കുറയുമെന്ന് ഒരു വ്യപാരി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ബംഗാളിൽ അടുത്ത രണ്ടു സാമ്പത്തിക വർഷത്തേക്കു കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായനികുതി ഇല്ല

English Summary: Unseasonal rain fall: Maharashtra's crops like onion, wheat, grapes are getting destroyed

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds