1. News

യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ: വിജ്ഞാപനം ഓഗസ്റ്റ് 4ന്

നവംബർ ഒന്നിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് (2) പരീക്ഷയുടെ വിജ്ഞാപനം യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Meera Sandeep
UPSC Combined Defense Service (CDS-2) Exam: Notification on 4th August
UPSC Combined Defense Service (CDS-2) Exam: Notification on 4th August

നവംബർ ഒന്നിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് (2) പരീക്ഷയുടെ വിജ്ഞാപനം യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വർഷത്തെ രണ്ടാം സി.ഡി.എസ് പരീക്ഷയുടെ വിജ്ഞാപനമാണ് വരുന്നത്. ആദ്യ സി.ഡി.എസ് പരീക്ഷയുടെ വിജ്ഞാപനം 2020 ഒക്ടോബറിൽ വന്നിരുന്നു.

ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഹൈദരാബാദ് എയർ ഫോഴ്സ് അക്കാദമി, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നീവിടങ്ങളിലേക്കുള്ള നിയമനത്തിനായാണ് യു.പി.എസ്.സി സി.ഡി.എസ് പരീക്ഷ നടത്തുന്നത്.

ബിരുദമുള്ളവർക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം. പ്രായപരിധി അടക്കമുള്ള കാര്യങ്ങൾ ഓഗസ്റ്റ് 4ന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ടാകും. അവസാന വർഷ/ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

യു.പി.എസ്.സി സി.ഡി.എസ് പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ടത് യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.upsc.gov.in ലൂടെയാണ്. 

ഓഗസ്റ്റ് 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പരീക്ഷ നവംബർ 1ന് നടക്കും.

English Summary: UPSC Combined Defense Service (CDS-2) Exam: Notification on 4th August

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds