
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മൊബൈൽ നമ്പർ എന്നിവയോടുകൂടി വേണം അപേക്ഷകൾ അയക്കാൻ. സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷകൾ അയച്ചിരിക്കണം.
ഉദ്യോഗാർത്ഥികൾ സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവരായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖം നടത്തും. അഭിമുഖത്തിന് യോഗ്യരായവർക്ക് മെമ്മോ അയക്കും.
Share your comments