തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയിലേക്ക് (ഓപ്പൺ വിഭാഗം) നിയമനം നടത്തുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. പോസ്റ്റ് ഗ്രാജുവേഷൻ (സ്‌പോർട്‌സ് മെഡിസിൻ/ഫിസിക്കൽ മെഡിസിൻ/റിഹാബിലിറ്റേഷൻ/ഓർത്തോ പീഡിക്‌സ് ) യോഗ്യതയുള്ളവർക്കാണ് അവസരം.
18 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23 നകം പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലിയിലുള്ളവർ എൻ.ഒ.സി ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് 0484 2312944 എന്ന നമ്പറുമായി ബന്ധപ്പെടുക.
Share your comments