<
  1. News

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ ; 29000 രൂപയിലേറെ ശമ്പളം

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ. ഡാക് സേവക് വിഭാഗത്തിനാലാണ് ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങി തസ്‌തികകളിലായി ഇന്ത്യയിലാകെ 40889 ഒഴിവുകളാണുളളത്.

Meera Sandeep
Various Vacancies in Central Postal Department; 29000 more salary
Various Vacancies in Central Postal Department; 29000 more salary

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ.  ഡാക് സേവക് വിഭാഗത്തിനാലാണ് ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങി തസ്‌തികകളിലായി ഇന്ത്യയിലാകെ  40889 ഒഴിവുകളാണുളളത്.

അവസാന തിയതി

ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കിളുകളിലായാണ് ഒഴിവുകള്‍. ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര. എന്നിവിടങ്ങളിലായി 2,462 ഒഴിവുകളാണ് കേരളത്തിൽ.

വിദ്യാഭ്യാസ ഒഴിവുകൾ

മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം. പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

പ്രായപരിധി

18നും 40നും വയസ്സിനിടയിൽ ആയിരിക്കണം.  പട്ടികവിഭാഗത്തിന് അഞ്ചും ഒ ബി സിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷ ഇളവുണ്ട്. ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല.

ശമ്പളം

ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ചിയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000-29,380, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് നാല് മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കാം.

അപേക്ഷ ഫീസ്

100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടക്കണം.

അപേക്ഷിക്കേണ്ട വിധം

https://indianpostgdsonline.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്. വിവരങ്ങൾക്ക് www.indianpost.gov.in.

English Summary: Various Vacancies in Central Postal Department; 29000 more salary

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds